Advertisment

ജെ & ജെ. ഫ്യൂണറല്‍ പ്ലാന്‍സ് ഫ്രാഞ്ചൈസ് ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും

author-image
admin
New Update

ജെ & ജെ വില്‍ റൈറ്റേഴ്സ് ലിമിറ്റഡിന്റെ (J&J Will Writers Ltd.) പുതിയ വിഭാഗമായ ജെ & ജെ. ഫ്യൂണറല്‍ പ്ലാന്‍സിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും 2018 ജൂണ്‍ 1 -)൦ തീയതി Ashford St. Hilda Church Hall ല്‍ നടത്തപ്പെട്ടു. റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുന്‍ മേയറും കൌണ്‍സിലറും കേരളാ ലിങ്ക് എഡിറ്ററുമായ ഫിലിപ്പ് എബ്രഹാം JandJ Will Writers.com എന്ന വെബ്സൈറ്റിന്റെ ലോഞ്ചിംഗ് നടത്തി.

Advertisment

publive-image

മുന്‍ മേയറും കൌണ്‍സിലറുമായ മഞ്ചു ഷാഹുല്‍ ഹമീദ് ജെ & ജെ ഫ്യൂണറല്‍ പ്ലാന്‍സിന്റെ ആദ്യ ക്ലയന്റിന് ഡോക്യുമെന്റ്സ് കൈമാറുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ J&J Will Writers Associate ചെയ്തിരിക്കുന്ന Safe Hands Funeral Plans Company Director ക്രിസ് ജാക്സണ്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഇംഗ്ലീഷ് സമൂഹത്തില്‍ വളരെ പ്രചാരമുള്ളതും മലയാള സമൂഹത്തിന് പ്രയോജനപ്പെടുന്നതും അത്യാവശ്യവുമായ ഈ ഫ്യൂണറല്‍ പ്ലാന്‍സിനെ പരിചയപ്പെടുത്തുവാന്‍ ചുരുങ്ങിയ കാലം കൊണ്ട് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ നേടി മുന്‍പന്തിയില്‍ നില്‍ക്കുന്ന J&J Will Writers നെ ചുമതലപ്പെടുത്തിയത്തില്‍ സന്തോഷമുണ്ടെന്ന്‍ അറിയിച്ചു.

publive-image

വെരി. റവ. വി ടി ജോണ്‍, റവ. ഷിബു കുര്യന്‍, റവ. പ്രിന്‍സ് മടത്തിലേത്ത്, കൌണ്‍സിലര്‍ ബൈജു വര്‍ക്കി തിത്താല, ഡീക്കണ്‍ ജോയ്സ് ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക പ്രവര്‍ത്തകരെയും അനുമോദിച്ച റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പാ മേയര്‍ പദവിയില്‍ വിശിഷ്ടസേവനം പൂര്‍ത്തിയാക്കി മേയ് 23 ന് സ്ഥാനം ഒഴിയുകയും മേയ് 25 ന് ജന്മദിനം ആഘോഷിക്കുകയും ചെയ്ത കൌണ്‍സിലര്‍ ഫിലിപ്പ് എബ്രഹാമിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

publive-image

വളരെ ചുരുങ്ങിയ കാലം കൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൌണ്‍സിലറും മുന്‍ മേയറുമായ മഞ്ചു ഷാഹുല്‍ ഹമീദിനെ അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും പുരസ്കാരം നല്‍കി ആദരിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധതയോടെ ആഡംബരങ്ങള്‍ ഒഴിവാക്കിയ J&J Will Writers ന്റെ പ്രവര്‍ത്തനങ്ങളെ വിശിഷ്ടാതിഥികള്‍ പ്രകീര്‍ത്തിച്ചു. J&J Will Writers ന്റെ മാനേജിംഗ് ഡയറക്ടറും Registered and Licensed Will Practitioner ഉം Lawyer ഉം ആയ ജേക്കബ്ബ് എബ്രഹാം സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ കുര്യന്‍ ജോണ്‍ നന്ദിയും അറിയിച്ചു.

Advertisment