Advertisment

എം.കെ.സി.എയുടെ ഏകദിന വിനോദയാത്ര അവിസ്മരണീയമായി

author-image
admin
New Update

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ആഭിമുഖ്യത്തിൽ നോർത്ത് വെയിൽസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാൻഡുഡ്നോയിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര പങ്കെടുത്ത എല്ലാവർക്കും തികച്ചും സന്തോഷത്തിന്റെ ഒരു ദിനം സമ്മാനിച്ചു.

Advertisment

publive-image

രാവിലെ സെന്റ്.ജോൺസ് സ്കൂളിന്റെ മുൻപിൽ നിന്നും ആരംഭിച്ച വിനോദയാത്രയിൽ അസോസിയേഷന്റെ 250 ൽ പരം അംഗങ്ങൾ പങ്കെടുത്തു. നാല് കോച്ചുകളിലായി പുറപ്പെട്ട എം.കെ.സി.എയുടെ ഏകദിന വിനോദയാത്രയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും അംഗങ്ങളുമായി ടൂർ സംഘടിപ്പിക്കപ്പെട്ടത്. മൂന്ന് കോച്ചുകൾ വിഥിൻഷോയിൽ നിന്നും ഒരു കോച്ച് റഷോമിൽ നിന്നുമാണ് പുറപ്പെട്ടത്.

എം.കെ.സി.എ പ്രസിഡൻറ് ജിജി എബ്രഹാമിന്റെയും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിലിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദയാത്രയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയും പങ്കെടുത്തു.

publive-image

ട്രെയിൻ യാത്രയും, മലമുകളിലേക്കുള്ള റോപ്പ് കാർ, സാഹസിക റൈഡുകൾ, ഗെയിമുകൾ, അതിമനോഹരമായ ബീച്ചും, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രകൃതിയുമെല്ലാം സംഘാഗംങ്ങൾ എല്ലാവരും അത്യധികം ആസ്വദിച്ചു. ക്നാനായ സമുദായത്തിലെ തനിമയും ഒരുമയും കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ വിനോദയാത്രക്ക് കഴിഞ്ഞു.

തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം എല്ലാവരുമൊന്നിച്ച് ചേർന്ന് ഭക്ഷിച്ചു. ആട്ടവും പാട്ടും കളിയും ചിരിയുമായി ഒരു ദിവസം, അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് പര്യവസാനിച്ചത്.വിനോദയാത്രയിൽ പങ്കെടുത്ത് വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും, എല്ലാ കമ്മിറ്റിയംഗങ്ങൾക്കും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ നന്ദി രേഖപ്പെടുത്തി.

Advertisment