Advertisment

വർണാഭമായി മൾട്ടി കൾച്ചറൽ ഫെസ്റ്റ്: കാർ റാഫിൾ നറുക്കെടുപ്പിൽ വിജയിയായി ഡിജോ ജോയ് !!!

author-image
ടോം ജോസഫ്
New Update

publive-image

Advertisment

ബ്രിസ്‌ബെൻ:  ബ്രിസ്‌ബെൻ സൗത്ത് സെൻറ്‌ തോമസ് ദി അപോസ്തൽ സിറോ മലബാർ പാരിഷിന്റെ ആഭിമുഖ്യത്തിൽ നടന്ന സാന്തോം മൾട്ടി കൾച്ചറൽ ഫെസ്റ്റിന് വരണാഭമായ സമാപനം. രാവിലെ കൃത്യം പത്തു മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് ഏഴു മണി വരെ തുടർന്നു.

publive-image

ബ്രിസ്‌ബേൻ പരിസരത്തുള്ള വിവിധ സബർബുകളിൽ നിന്നും വിവിധ കമ്മ്യൂണിറ്റി ഗ്രൂപുകളിൽ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ ഈ പരിപാടിയിൽ  പങ്കെടുത്തു. അറുനൂറോളം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ഈ പരിപാടി ലോഗൻ സിറ്റി കൗൺസിലിലെ തന്നെ ഏറ്റവും വലിയ മൾട്ടി കൾച്ചറൽ ഫെസ്റ്റ് ആയി മാറി എന്നതാണ് സത്യം.

publive-image

ഓസ്‌ട്രേലിയയിലെ സിറോ മലബാർ സഭയുടെയും മെൽബൺ രൂപതയുടെയും കീഴിൽ ആദ്യമായാണ് വിവിധ രാജ്യങ്ങളുടെ സംസ്കാരം സാമന്യയിപ്പിച്ചു തികച്ചും സൗജന്യമായി തദ്ദേശവാസികളെയും ഉൾപ്പെടുത്തി ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയിലുട നീളം ഉണ്ടായ സമീപവാസികുളുടെ സാന്നിധ്യത്തെ പ്രേത്യകം എടുത്തുപറയേണ്ടതാണ്.

publive-image

ഈ പരിപാടി ഒരു വാൻ വിജയമാക്കിയ ഇടവക വിശ്വാസികളെയും, വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും സിറ്റി കൌൺസിൽ  ഭാരവാഗികളെയും ക്ഷെണം  സ്വീകരിച്ചു എത്തിച്ചേർന്ന വിശിഷ്ട വ്യക്തികൾക്കും വികാരി ഫാദർ വര്ഗീസ് വാവോലിൽ , കോർഡിനേറ്റർ ഫ്രാൻസിസ് ജോസഫ് എന്നിവർ നന്ദി അറിയിച്ചു.

publive-image

മൾട്ടി കൾച്ചറൽ ഫെസ്റ്റിനോട് അനുബബന്ധിച്ചു നടന്ന മെഗാ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഓഡി ക്യു 3 മോഡൽ കാർ വിജയിയായ  ഡിജോ ജോയിക്ക് സമ്മാനിച്ചു.

publive-image

മെഗാ റാഫിൾ നറുക്കെടുപ്പിലേ മറ്റു വിജയികളെ താഴെ കൊടുക്കുന്നു;

publive-image

തുടർന്ന് നടന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റ് റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ  വിഷ്ണു ഒന്നും രണ്ടും സമ്മാന വിജയിയായി.

ഈ പരിപാടിയുമായി സഹകരിച്ച എല്ലാ സ്പോന്സര്മാരെയും ഫുഡ് സ്റ്റാൾ ഓർഗനൈസ് ചെയ്ത വിവിധ കട ഉടമകളെയും, സെക്യൂരിറ്റി,  പോലീസ് ,  വോളന്റീർമാർ എന്നിവരെയും, വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാരെയും എല്ലാ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും  നന്ദിയോടെ സ്മരിക്കുന്നതായി  ഭാരവാഹികൾ  അറിയിക്കുന്നു.

publive-image

വരും വർഷങ്ങളിലും ഏവരുടെയും സഹകരണം പ്രേതീക്ഷിക്കുന്നതായി വികാരി ഫാദർ വര്ഗീസ് വാവോലിൽ , കൈകാരന്മാർ റജി ജോസഫ് , തോമസ്  കാച്ചപ്പിള്ളി  എന്നിവർ  അറിയിച്ചു.

 

Advertisment