Advertisment

നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖാമാർക്ക് ആസംശകളുമായി യുക്മ നഴ്സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജ്

author-image
admin
New Update

ലോകമാകെയുള്ള നഴ്സുമാർ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളുടെയും സംഭാവനകളുടെയും സ്മരണനിലനിർത്തുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എന്ന സംഘടന എല്ലാവർഷവും മെയ് 12 നു നഴ്സസ് ഡേ കൊണ്ടാടുന്നത്.

Advertisment

publive-image

ഈ വേളയിൽ രോഗീപരിചരണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ലോകമാകയുള്ള നഴ്‌സുമാർക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യാഹ്‌നം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ ജീവിച്ചു ആതുരസേവനരംഗത്തു തനതായ ശൈലികളിൽ കൂടി ശക്തമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ, നഴ്സിംഗ് സേവന രംഗത്ത് വാനോളം പുകഴ്ത്തപ്പെട്ട ഫ്ലോറെൻസ് നൈറ്റിംഗലിന്റെ ജന്മദിനം തന്നെ ലോക നഴ്സസ് ദിനമായി തിരഞ്ഞെടുത്തത് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.

ചരിത്ര പ്രാധാന്യം ഉള്ള ഈ ദിവസം ആചരിക്കുമ്പോൾ, ആരോഗ്യപരിപാലന മേഖലയിലെ രൂപപ്പെടുത്തുന്നതിലും ആരോഗ്യ പരിപാലനത്തിലും നഴ്‌സുമാരുടെ സ്ഥാനം വളരെ പ്രധാനപെട്ടതാണ് എന്ന് നാം മനസ്സിലാകുകയും അതോടൊപ്പം ഒരാൾ പോലും ഉപേക്ഷിക്കപെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുവാൻ പാടില്ല എന്നും ഉറപ്പുവരുത്തേണ്ടതായിട്ടുമുണ്ട്. അനുകമ്പയോടും അക്ഷീണ പരിശ്രമത്തോടും രോഗങ്ങളെ തടയുവാനും, സന്നദ്ധതയോടെ സുരക്ഷിതത്വമുള്ള പരിചരണം ആവശ്യമുള്ളിടത്തു നൽകുവാനും നമ്മുടെ ജീവിതത്തെ സമർപ്പിക്കണം.

ആരോഗ്യ പരിപാലന മേഖലയിൽ മനുഷ്യാവകാശത്തെ ഹനിക്കുന്ന പ്രവണത ഒരു വ്യക്തിക്ക് പോലും ഉണ്ടാകുന്നത് സഹിക്കുവാനോ ക്ഷമിക്കുവാനോ കഴിയുന്ന കാര്യമല്ല എന്ന് അസന്നിഗ്ദ്ധമായി പറയുവാൻ ഈ സമയത്ത് നമുക്കൊരുമിച്ച് നിൽക്കാം.

ഈ പ്രത്യക ദിനത്തിൽ "ആരോഗ്യം മനുഷ്യാവകാശമാണ്" എന്ന ഇന്റർനാഷണൽ നഴ്സസ് കൗൺസിലിന്റെ 2018 ലെ പ്രമേയം നമുക്ക് ഒരുമിച്ച് പ്രഖ്യാപിക്കാം.

യുകെയിലെ എല്ലാ നഴ്സസിനും യുക്മ നഴ്സസ് ഫോറത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും.

ബിന്നി മനോജ് 
നാഷണൽ പ്രസിഡന്റ്,  
യുക്മ നഴ്സസ് ഫോറം 
Advertisment