Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ ,ക്രൈസ്തവ യുവജന സംഗമം , കൊയിനോണിയ ജൂണ്‍ 9 ,10 തിയതികളില്‍  

New Update

publive-image

Advertisment

 

സൂറിക്ക്:  സ്വിസിലെ സീറോ മലബാര്‍ യുവജന സംഗമം കൊയിനോണിയ ജൂണ്‍ 9, 10 തീയതികളില്‍ നടക്കും. കൊയിനോണിയ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം കൂട്ടായ്മ അഥവാ കൂടിച്ചേരല്‍ എന്നാണ്.ഇതാദ്യമായാണ്   സ്വിറ്റ്സര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന സഭയിലെ യുവജനങ്ങള്‍ക്ക്‌ വേണ്ടി ഒരു ദിവസത്തിലധികം വരുന്ന ഒരു കൂട്ടായ്മ  , വികോണ്‍ മരിയന്‍   ബുര്‍ഗില്‍   സംഘടിപ്പിക്കുന്നത്.

പുതു തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമുള്ള അവസരമായി കൊയിനോണിയ മാറുമെന്നു സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കൊയിനോണിയയോടനുബന്ധിച്ച യുവജനങ്ങളുടെ അഭിരുചികള്‍ക്കനുസൃതമായ വിവിധ പരിപാടികളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍, സംഗീത സായാഹ്നം, ബാര്‍ബിക്യൂ, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു.

ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ. ബിനോയി മുളവരിയ്ക്കല്‍ (സീറോമലബാര്‍ യൂത്ത് കോര്‍ഡിനേറ്റര്‍, യൂറോപ്പ്), ഫാ. അരുണ്‍ കാലമറ്റം (റോം), മഞ്ഞിയാസ് വില്ലവര്‍ (ബേണ്‍ - ദൈവ ശാസ്ത്രം) തുടങ്ങിയവരാണ്. കൂടാതെ സീറോമലബാര്‍ സഭയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും കൊയിനോണിയയുടെ ഭാഗമാകും.

എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയും യുവാക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. കൊയിനോണിയയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സ്വിസ്സിലെ സീറോമലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

സോളമന്‍ വാകയില്‍, ആതിര മലയില്‍, റോബിന്‍ തെക്കേമുറിയില്‍, ലിജോ തെക്കേക്കരോട്ട് എന്നിവരാണ് കൊയിനോണിയയുടെ  വിവിധ  കമ്മിറ്റികള്‍ക്ക് നേതൃത്വം  നല്‍കുന്നത്  . താല്‍പ്പര്യമുള്ള  യുവതീയുവാക്കള്‍ താഴെയുള്ള വിലാസത്തില്‍  രജിസ്റ്റെര്‍  ചെയ്യുക .

ഇവിടെ  ക്ലിക്ക്  ചെയ്യുക

https://bit.ly/2wRSrFt

 

Advertisment