Advertisment

ഓള്‍ട്ടന്‍ സീറോ മലബാര്‍ സഭയുടെ ധ്യാനം ഫാ. ഡോ. തോമസ്‌ വാഴച്ചാരിക്കല്‍ നയിക്കും

New Update

publive-image

Advertisment

സൂറിച്ച്:  വലിയ നോയമ്പാചരിക്കുന്ന സീറോമലബാര്‍ ക്രൈസ്തവ സമൂഹം ഓള്‍ട്ടനില്‍ മാര്‍ച്ച് 1 മുതല്‍ 4 വരെ ധ്യാനം നടത്തുന്നു.

വാഗമണ്‍ മൗണ്ട് നേബോ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡോ. തോമസ്‌ വാഴച്ചാരിക്കല്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 1 ന് സെ. മരിയന്‍ ദേവാലയത്തില്‍ 1 മണി മുതല്‍ രാത്രി 9 മണി വരെയും മാര്‍ച്ച് 2 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ 9 മണി വരെ സെ. മാര്‍ട്ടിന്‍സ് ദേവാലയത്തില്‍ വെച്ചും മാര്‍ച്ച് 3 ലെ ധ്യാനം സെ. മൌറീഷ്യസ് ദേവാലയത്തില്‍ വച്ച് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെയും മാര്‍ച്ച് 4 ലെ ധ്യാനം സെ. മരിയന്‍ ദേവാലയത്തില്‍ വെച്ച് ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 മണി വരെയും ആയിരിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് നോയമ്പുകാലം ധന്യമാക്കുവാന്‍ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഫാ. കിസിന്ദര്‍ ആനിയക്കാട്ട് അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്;

ഫാ. കിസിന്ദര്‍ ആനിക്കാട്ട് - 0789173507

തോംസണ്‍ താന്നിക്കല്‍ - 0764002384.

Advertisment