Advertisment

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലന്‍സിയില്‍ വിശുദ്ധവാരാചരണം

New Update

മാഞ്ചസ്റ്റര്‍:  ലിവര്‍പൂള്‍, ഷെഫീല്‍ഡ്, മാഞ്ചസ്റ്റര്‍ ചാപ്ലന്‍സികളിലുള്ള വിശ്വാസികള്‍ക്കായി വിശുദ്ധവാരാചരണ ശുശ്രൂഷകള്‍ രണ്ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

Advertisment

ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ക്ക് യൂറോപ്പിന്റെയും ഓഷ്യാനയുടേയും ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കും. കുര്‍ബാനയുടെ പരിസമാപ്തിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എംസി.റെവ.എം-ന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് തിരിതെളിക്കും.

publive-image

ഓശാന,ദുഖവെള്ളി,ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ നോര്‍ക്കെന്‍ഡനിലുള്ള സെന്റ് ഹില്‍ഡാ ദൈവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ ശുശ്രൂഷകള്‍ 25 ന് ഉച്ചയ്ക്ക് 2 മണിക്കും ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ 30 ന് രാവിലെ 8.30 നും ആരംഭിക്കും. ഉയിര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകള്‍ 31 ന് രാത്രി 8 മണിക്ക് ആരംഭിക്കും.

Address: St.Hilda RC Church,

66 kenworthy Lane

M22 4EF

പെസഹായുടെ ശുശ്രൂഷകള്‍ 29-)ം തീയതി 4 മണിക്ക് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീനിലുള്ള ആള്‍ സെയിന#സ് ദൈവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

Address-All saints church

Broad green, L13 5SH

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി കുര്‍ബാനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്;

ഫാ.രഞ്ജിത് മഠത്തിറമ്പില്‍- 07714380575

രാജു ചെറിയാന്‍- 07443630066.

Advertisment