Advertisment

യുക്രെയ്നെ സഹായിക്കുന്നവരുടെ ലക്ഷ്യം ആയുധക്കച്ചവടമാകരുതെന്ന് മാര്‍പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ukrain issues pope

റോം: റഷ്യന്‍ അധിനിവേശത്തിനെതിരേ യുക്രെയ്നെ സഹായിക്കുന്നു എന്ന വ്യാജനേ ആയുധക്കച്ചവടം പ്രോത്സാഹിപ്പിക്കരുതെന്ന് പാശ്ചാത്യ ലോകത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.

യുക്രെയ്ന്‍ ~ റഷ്യ പ്രശ്നം മാത്രമല്ല ചിലരുടെ ആയുധക്കച്ചവട താല്‍പര്യങ്ങളും ഈ യുദ്ധത്തില്‍ കാണാന്‍ കഴിയുമെന്നു ഫ്രാന്‍സിലെ മാഴ്സെയില്‍നിന്നുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മാര്‍പാപ്പ മറുപടി നല്‍കി.

പ്രശ്ന പരിഹാരത്തിനു താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്തതില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ നിന്നുള്ള കര്‍ദിനാള്‍ മത്തയോ സുപ്പിയെ കീവ്, മോസ്കോ, വാഷിങ്ടന്‍, ബെയ്ജിങ് എന്നിവിടങ്ങളിലേക്ക് സമാധാനചര്‍ച്ചയ്ക്ക് അയച്ചെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല. 

pope Ukraine
Advertisment