Advertisment

'സ്വര്‍ഗത്തിലേക്കു പടി' കയറുന്നതിനിടെ വിനോദസഞ്ചാരി വീണുമരിച്ചു

ആല്‍പ്സ് പര്‍വത നിരകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇടുങ്ങിയ രീതിയിലുള്ള ഗോവണിയില്‍ ഒറ്റയ്ക്ക് കയറുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
stairway_
സാല്‍സ്ബര്‍ഗ്: ഓസ്ട്രിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ "സ്റെറയര്‍വേ ടു ഹെവന്‍' (സ്വര്‍ഗത്തിലേക്കുള്ള പടിക്കെട്ടുകള്‍) കയറുന്നതിനിടെ ബ്രിട്ടീഷ് വിനോദ സഞ്ചാരി കാല്‍ വഴുതി താഴേക്കു വീണു മരിച്ചു.



ആല്‍പ്സ് പര്‍വത നിരകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇടുങ്ങിയ രീതിയിലുള്ള ഗോവണിയില്‍ ഒറ്റയ്ക്ക് കയറുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മരിച്ച 42~കാരന്റെ പേരടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



അപകടത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. അല്‍പസമയത്തിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തു.



ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് പുറത്തുള്ള ഡോണര്‍കോഗല്‍ പര്‍വതത്തിന്റെ താഴ്വാരത്തെ ഉയര്‍ന്ന ഭാഗവുമായി ബന്ധിപ്പിക്കുന്നു. കണ്ടാല്‍ തന്നെ ഭയം തോന്നുന്ന വിധമാണ് പടികളുടെ നിര്‍മാണം. മനോഹരമായ ഇന്‍സ്ററാഗ്രാം ഫോട്ടോകള്‍ തേടുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ ഈ പ്രദേശം ജനപ്രിയമാണ്.
Tourist
Advertisment