Advertisment

കല കുവൈറ്റ് ‘മഴവില്ല്-2018’ നവംബർ 16ന് അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ

New Update

കുവൈറ്റ്‌:  കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല്-2018’ ചിത്രരചന മത്സരം നവംബർ 16ന് അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.

Advertisment

publive-image

കിന്റ്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയർ), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രെഷൻ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും, സ്കൂളുകൾ മുഖേനയും നടക്കും. അബ്ബാസിയ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ എന്നിവടങ്ങളിലെ കല സെന്ററുകളിൽ ‘മഴവില്ല്-2018’ ന്റെ രജിസ്ട്രേഷൻ സ്വീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ 99719753, 97683397, ‭66794716‬, 67631003 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Advertisment