Advertisment

അബുദാബി മലയാളീ സമാജം അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പ് സമാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

15 ദിവസമായി നടന്നു വന്ന ക്യാംപിനു സതീശൻ നേതൃത്വം നൽകി. വിവിധ വിഷയങ്ങളിൽ ഉള്ള ക്ലാസുകൾ , ഡാൻസ് പരിശീലനം , ചിത്ര രചന പരിശീലനം , കരാട്ടെ പരിശീലനം , പപ്പറ്റ് ഷോ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു. കേരളത്തിലെ 14 ജില്ലകൾ കുട്ടികളെ പരിചയപ്പെടുത്തുകയും ഓരോ ജില്ലകളിലെ പ്രധാന ആകര്ഷണങ്ങൾ കുട്ടികൾക്ക് ദൃശ്യങ്ങളുടെ സഹായത്തോടു കൂടി ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു.

publive-image

സമാപന ദിവസമായ ഇന്നലെ കുട്ടികൾ കേരളത്തിലെ ക്ഷേത്രോത്സവം , അതിന്റെ തനിമ ചോർന്നു പോകാതെ അവതരിപ്പിച്ചത് ശ്രദ്ധേയമായി . ക്ഷേത്ര ഉത്സവങ്ങളിൽ കാണുന്ന തെയ്യം , പീലികാവടി , അമ്മൻകുടം , ഭസ്മ കാവടി , ശൂല കാവടി , ചെണ്ടമേളം വെളിച്ചപ്പാട് , തുടങ്ങി ഉത്സവ പറമ്പിലെ അന്തരീക്ഷം അതെ പടി കുട്ടികൾ അവതരിപ്പിച്ചു. വർണാഭമായ ഘോഷയാത്രയും , പ്രതീകാത്മക വെടിക്കെട്ടും എല്ലാം ക്യാംപിനു എത്തിച്ചേർന്ന കുട്ടികൾക്ക് പുതിയൊരു അനുഭവം ആയിരുന്നു.

publive-image

ഇത് കൂടാതെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ഡാൻസ് , നാടൻ പാട്ട് , ഡബ്‌സ്മാഷ് തുടങ്ങി ക്യാംപിനു എത്തിച്ചേർന്ന എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പ്രോഗ്രാമുകൾ നടത്തപ്പെട്ടു.

publive-image

സമാപന സമ്മേളനത്തിൽ സമാജം പ്രസിഡന്റ് റ്റി എ നാസർ അധ്യക്ഷത വഹിച്ചു. അഹല്യ ഗ്രൂപ്പ് മാനേജർ ഡോ. അനിൽകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹല്യ ഗ്രൂപ്പ് ഡയറക്ടർ ശ്രേയ ഗോപാലൻ , അൽ ബുസ്താൻ മാർക്കറ്റിംഗ് മാനേജർ ലോണാ ബ്രിന്നർ , , ക്യാമ്പ് ഡയറക്ടർ സതീശൻ , ക്യാമ്പ് കൺവീനർ അഹദ് വെട്ടൂർ , സുനിൽ ഷൊർണൂർ , വനിതാ വിഭാഗം ആക്ടിങ് കൺവീനർ അനുപ ബാനർജി തുടങ്ങിയവർ സംസാരിച്ചു. സമാജം ആക്ടിങ് സെക്രട്ടറി ബിജു മാത്തുമ്മൽ സ്വാഗതവും ചീഫ് കോഓർഡിനേറ്റർ പുന്നൂസ് ചാക്കോ നന്ദിയും അറിയിച്ചു.

publive-image

Advertisment