Advertisment

സംസാരിക വേദി അബുദാബി ഇഫ്താർ സംഗമം നടത്തി

author-image
admin
New Update

അബുദാബി: ഇഫ്താർ വിരുന്നുകൾ സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും പര്യായങ്ങൾ ആണ്. അതിർ വരമ്പുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ഉദാഹരണങ്ങൾ ആണ് ഇഫ്താർ പാർട്ടികൾ.

Advertisment

സാംസ്കാരിക വേദി അബുദാബി മുസ്സഫ എം 38 ഉള്ള ലേബർ ക്യാമ്പിൽ ഒരുക്കിയ ഇഫ്താർ പാർട്ടി, സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും ഒത്തുകൂടൽ ആയി. ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറ്റമ്പതിൽ പരം തൊഴിലാളികളും സാംസകാരിക വേദി അബുദാബിയുടെ കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത ഇഫ്താർ സംഗമം ഏറെ ശ്രേദ്ധേയമായി.

publive-image

കുട്ടികളോടും കുടുംബങ്ങളോടും ഒപ്പം ഉള്ള ഇ ഇഫ്താർ വിരുന്നു ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്നു ഇഫ്താർ വിരുന്നിൽ പങ്കെടുത്ത പാകിസ്ഥാൻ സ്വദേശി മിർ വാലി ഖാൻ പറഞ്ഞു ഇഫ്താർ സംഗമത്തിൽ അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി .എ. നാസർ , ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് , പുന്നൂസ് ചാക്കോ , വിവിധ സംഘടനാ ഭാരവാഹികൾ ആയ സലിം ചിറക്കൽ , ഷുഹൈബ് പള്ളിക്കൽ , ജെറിൻ മാത്യു എന്നിവർ പങ്കെടുത്തു.

സാംസകാരിക വേദി മുഖ്യ രക്ഷാധികാരി കേശവൻ ലാലി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഭാരവാഖികൾ ആയ അനൂപ് നമ്പ്യാർ ,ടി. വി. സുരേഷ് കുമാർ , സാബു അഗസ്റ്റിൻ , മുജീബ് അബ്ദുൽ സലാം, രാജീവ് വത്സൻ, അനീഷ് ഭാസി , സന്തോഷ് കുമാർ , സലിം നൗശാദ് ,സഗീർ .ഓ. പി, സുരേഷ് കാന, രവി കരിവെള്ളൂർ , ബാബു അയ്യപ്പൻ , അൻസാർ വെഞ്ഞാറമൂട് ,ഹാറൂൻ മുറുക്കും പുഴ , സുവിഷ് ഭാസി, രാജേഷ് കുമാർ, ജിൽസൺ , വിമൽ കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisment