Advertisment

ചിരന്തന - ദർശന മുഹമ്മദ് റാഫിയുടെ 39 മത് ചരമവാർഷിക ദിനം സംഘടിപ്പിച്ചു

New Update

ഷാർജ:  മുഹമ്മദ് റാഫിയെ പോലെയുള്ള മഹാൻമാരായ കലാകരൻമാരെയും, അവരുടെ സംഭാവനകളെയും അനുസ്മരിക്കുന്നതിലൂടെ നിലവിലുള്ള സമൂഹത്തിനും ഭാവിതലമുറക്കും ഗുണപരമായ പ്രചോദനം നൽകുകയാണ് ഇത്തരം സംരഭങ്ങളിലൂടെയെന്ന്, ചലചിത്ര താരവും മാധ്യമ പ്രവർത്തകനും, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ ഡയരക്ടറുമായ കെ.കെ.മൊയ്തീൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ചിരന്തന, ദർശന സാംസ്കാരിക സമിതി സംയുക്തമായി ഗായകൻ മുഹമ്മദ് റാഫി അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വിവിധ കാരണങ്ങളുടെ പേരിലാണെങ്കിലും, സാമൂഹ്യ-ഭിന്നതകൾ സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത് മനുഷ്യരെ സ്നേഹത്തിന്റെ പ്രഥലത്തിൽ ഒന്നിപ്പിക്കുന്ന ചാലകശക്തിയായിരുന്നു മുഹമ്മദ് റാഫിയുടെ ഗാനങ്ങൾക്ക് കഴിഞ്ഞുവെന്നും, അതാണ് യഥാർത്ഥ സാംസ്ക്കാരിക ദൗത്യമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസ്സിയേഷൻ ആക്ടിങ് പ്രസിഡന്റ് എസ് .മുഹമ്മദ് ജാബിർ , കെ.എം.സി.സി.യുഎഇ കമ്മറ്റി വൈസ് പ്രസിഡന്റ് നിസാർ തളങ്കര, യുഎഇ എക്സ്ചേഞ്ച് പ്രതിനിധി ജി.ഇഫ്തിയാസ്, ഷീലപോൾ , സലാം പാപ്പിനിശ്ശേരി, ജാക്കി റഹ്‌മാൻ എന്നിവർ സംസാരിച്ചു.

സി.പി.ജലീൽ സ്വാഗതവും ടി.പി.അഷറഫ് നന്ദിയും പറഞ്ഞു. റഹ്മത്തുള്ള തളങ്കര ,സഹിയ അബ്ദുൽ അസീസ്, റഹീം പി.എം.കെ, ആയിഷ ഹാജി, റഹ്‌മത്ത് കാസർകോട്, സമദ്, ഹുസ്സൈൻ ഹബീബ്, ഷഫീഖ് , ഹനീഫ്, ലത്തീഫ് സന എന്നിവർ റാഫിയുടെ ഗാനങ്ങൾ ആലപിച്ചു.

Advertisment