Advertisment

സായിദ് വർഷാചരണവും ചിരന്തനയുടെ 30-)൦ മത് പുസ്തക പ്രകാശനവും

author-image
admin
New Update

ഷാർജ:  ശൈഖ് സായിദ് വർഷാചരണവും യു.എ.ഇ.എക്സ്ചേഞ്ച് ചിരന്തനയുടെ 30 മത് പുസ്തകം പ്രവീൺ പാലക്കീൽ രചിച്ച നോവൽ " മരുപ്പച്ചകൾ എരിയുമ്പോൾ " പ്രകാശന കർമ്മവും 27-04-2018 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഷാർജയിലെ മുവയിലിലെ വെസ്റ്റ് മിനിസ്റ്റർ സ്ക്കൂൾ ഹാളിൽ പ്രകാശനം നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.

publive-image

ചടങ്ങിൽ യു.എ.ഇ.യിലെ സാമൂഹ്യ-സാംസ്കാരിക-മാധ്യമ പ്രവർത്തകരോടൊപ്പം പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ അഡ്വ. ശശി വട്ടക്കോൽ, യു.എ.ഇ. എക്സ്ചേഞ്ച് മീഡിയ ഡയരക്ടർ കെ.കെ.മൊയ്തീൽ കോയ, യു.എ.ഇ.എക്സ്ചേഞ്ച് ഇവന്റ് ഡയരക്ടർ വിനോദ് നമ്പ്യാർ തുടങ്ങി പ്രഗൽഭ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Advertisment