Advertisment

ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ സർക്കാരിന്റെ തീരുമാനത്തെ ഐഎംസിസി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു

New Update

കുവൈറ്റ്:  കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തെ ഐ എം സി സി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു.

Advertisment

publive-image

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന കൊടുത്തു പ്രവർത്തിക്കുന്ന ഇടതു മുന്നണി സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ ഹജ്‌ജാജികളായ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രശ്നത്തിൽ ക്രിയാത്മകയായി ഇടപെടാൻ കഴിയുന്നതാണ്.

ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർ പേഴ്സണുമായ എൻ സുലൈഖയാണ് ഹജ്ജ് കമ്മിറ്റിയിലെ പ്രഥമ വിനിത പ്രതിനിധി. ഈ കാര്യത്തിൽ ഐ എൻ എൽ അഭിമാനിക്കുന്നതായും കുവൈത്ത് കമ്മിറ്റീ പ്രസിഡന്റ് ഹമീദ് മധൂർ , ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.

Advertisment