ഫുജൈറ: ഇൻകാസ് ഫുജൈറ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട് വെച്ച് നടത്തിയ ഇൻകാസ് ഫുജൈറ കേരള കുടുംബ സംഗമം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗവുമായ ഉമ്മൻചാണ്ടിഉത്ഘാടനം ചെയ്തു.
ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് ,കെ പി സി സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിയിൽ ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സിചെറിയാൻ, ഇൻകാസ് ജില്ലാ നേതാക്കളായ ഷാജൻ തുണ്ടത്തിൽ, ബിജോയ് ഇഞ്ചിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ധന സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.