Advertisment

ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ 50 -)൦ ഷോറൂം കുവൈറ്റ് സൂക്കല്‍ കബീറില്‍ തുറക്കുന്നു. കുവൈറ്റിലെ 13 -)൦മത് ഗ്രാന്‍റ് ശാഖ ഒരുങ്ങുന്നത് ഒറ്റ ഫ്ലോറില്‍ 25000 ചതുരശ്രയടിയില്‍

New Update

കുവൈറ്റ്:  ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ അമ്പതാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുവൈറ്റ് സൂക്കല്‍ കബീറില്‍ തുറക്കുന്നു.  25000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒറ്റ ഫ്ലോറിലാണ് പുതിയ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് കുവൈറ്റ് സിറ്റിയിലെ ഏറ്റവും തിരക്കേറിയ സൂക്കല്‍ കബീറില്‍ ഒരുങ്ങുന്നത്.

Advertisment

publive-image

27 ന് വൈകിട്ട് 4 മണിക്ക് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഗ്രാന്‍റ് ഹൈപ്പര്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ 13 -)൦മത് ഷോറൂം കൂടിയാണിത്.

തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരേപോലെ ആകര്‍ഷകമായ ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണിയാണ് ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റ്. ഗള്‍ഫിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ഗ്രാന്റിന്‍റെ പ്രത്യേകത ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ കൂടാതെ വിപണനത്തിനൊരുക്കുന്നു എന്നതാണ്.

publive-image

ബ്രാന്‍ഡഡ് ഉത്പന്നങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കമ്പനികളുടെ ഉത്പന്നങ്ങളാണ് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് തയാറായിരിക്കുന്നത്. വിലക്കുറവും ഗുണനിലവാരവുമാണ് ഗ്രാന്‍റ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫര്‍.

അത് കൃത്യമായി പാലിക്കുന്നുവെണ്ണതിന് തെളിവാണ് മാസങ്ങള്‍ തോറും ഗള്‍ഫിന്‍റെ ഓരോ പ്രധാന നഗരങ്ങളില്‍ ഉയര്‍ന്നു പൊങ്ങുന്ന ഗ്രാന്‍റ് ഹൈപ്പര്‍ ശാഖകള്‍. ഇത്രയേറെ ബ്രാഞ്ചുകളിലേക്കായി ഒന്നിച്ച് നടത്തുന്ന പര്‍ച്ചേയ്സിലൂടെ കിട്ടുന്ന ലാഭമാണ് ഗ്രാന്‍റ് വിലക്കുറവിലൂടെ ഉപഭോക്താക്കള്‍ക്ക് വീതിച്ചു നല്‍കുന്നത്. ഒപ്പം വമ്പന്‍ സമ്മാന ഓഫറുകളും ഗ്രാന്‍റ് പ്രദാനം ചെയ്യുന്നു.

സാല്‍മിയ മില്ലേനിയം ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

grand hyper
Advertisment