Advertisment

പ്രകൃതി ദുരന്തത്തിൽ നിന്ന് സമൂഹം പാഠമുൾകൊള്ളണം

author-image
admin
New Update

കുവൈറ്റ്: കേരള സംസ്ഥാനത്തും മറ്റും സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ നിന്ന് വിശ്വാസി സമൂഹം പാഠമുൾകൊണ്ട് ജീവിതം ക്രമപ്പെടുത്തി നന്മകളുടെ വാഹകരാകണമെന്ന് ഐ.ഐ.സി പഠന ക്യാന്പ് സൂചിപ്പിച്ചു.

Advertisment

publive-image

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ദഅ് വ വിംഗ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് മസ്ജിദുല് കബീര് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച ഏക ദിന പഠന ക്യാന്പിൽ ഓര്മ്മകള് ബാക്കി വെച്ച പ്രകൃതി ദുരന്തങ്ങള്, മനസ്സും ശരീരവും അറിയേണ്ട അറിവുകള്, പ്രയാസ സമയത്തെ ആരാധനകള്, ആധുനിക പൌരാണിക വായനയും വ്യാഖ്യാനവും എന്നീ വിഷയങ്ങളിൽ സംസാരിച്ച അബ്ദുൽ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന് തങ്ങള്, മുഹമ്മദ് ഷാനിബ്, സി.കെ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.

മനുഷ്യ കരങ്ങൾ പ്രവർത്തിച്ചതിൻറെ ഫലമായാണ് ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെന്നും ദൈവത്തിലേക്ക് ഖേദിച്ച് മടങ്ങാൻ ഈ അവസരം ഉപയോഗപ്പെടുത്തണം. നമ്മുടെ ദുർബലതും നിസ്സാരതയും നാം തിരിച്ചറിഞ്ഞ് അഹന്തയും ആർത്തിയും ദുരയും വെടിഞ്ഞ് വിനയാന്വിയരാവണമെന്ന് പ്രാസംഗികർ വിശദീകരിച്ചു.

വീഡിയോ പ്രദര് ശനം, ക്വിസ്സ് മത്സരം, ഇസ് ലാമിക ഗാനങ്ങൾ എന്നിവ ഉണ്ടായിരുന്നു. ക്വിസ്സ് മത്സരത്തിൽ ഷഹർബാൻ മുഹമ്മദ് ബേബി, അഹ്മദ് ഷഹീർ, മുഹമ്മദ് ശാദുലി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പഠന ക്യാന്പ് ഐ.ഐ.സി ചെയർമാൻ വി.എ മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു.

ക്യാപ് ഡയറക്ടർ എൻജി. അൻവർ സാദത്ത് പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. ഉമ്മർ കുട്ടി, മുഹമ്മദ് ബേബി, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.

Advertisment