Advertisment

കുവൈറ്റില്‍ പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ രണ്ടായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിഷേധത്തില്‍. ശമ്പള വര്‍ധന നടപ്പിലാക്കണമെന്ന് ആവശ്യം

New Update

publive-image

Advertisment

കുവൈറ്റ്:  ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് മംഗഫിലുള്ള പ്രതിരോധ മേഖലയില്‍ സേവനം ചെയ്യുന്ന പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാര്‍ പ്രതിഷേധത്തില്‍. ഒരേ ജോലിക്ക് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യത്യസ്ത ശമ്പളം നല്‍കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.

ഇന്ത്യന്‍ പ്രവാസി തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കുവൈറ്റിലുള്ള യു എസ് ആര്‍മി ക്യാമ്പില്‍ സേവനം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്ന മംഗഫിലുള്ള കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. പലര്‍ക്കും ഒരേ ജോലിക്ക് ആയിരം കെ ഡി വരെ ശമ്പളം കിട്ടുമ്പോള്‍ ഇന്ത്യക്കാരുടെ ശമ്പളം നൂറു കെ ഡി പോലുമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

publive-image

പ്രതിഷേധത്തെ തുടര്‍ന്ന്‍ യു എസ് മിലിട്ടറിയുടെയും കമ്പനിയുടെയും പ്രതിനിധികള്‍ സ്ഥലത്തെത്തി ജീവനക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിച്ചില്ല. ഒന്നുകില്‍ ശമ്പള വര്‍ധന നടപ്പിലാക്കുക, അല്ലെങ്കില്‍ തങ്ങളെ നാട്ടിലേക്ക് കടത്തിവിടുക എന്നതാണ് ജീവനക്കാരുടെ ആവശ്യ൦.

ഇത് അംഗീകരിക്കാന്‍ കമ്പനി തയാറായിട്ടില്ല. കുവൈറ്റില്‍ പണി മുടക്കുന്നതും സമരം ചെയ്യുന്നതും നിയമ വിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. പണിമുടക്ക് പോലുള്ള പ്രതിഷേധ സമരങ്ങള്‍ രാജ്യത്ത് അനുവദനീയമല്ല.

 

Advertisment