Advertisment

കുവൈറ്റില്‍ ആദ്യമായി മൂവി മാജിക് മലയാള ചലച്ചിത്ര ശില്പശാലക്ക് അരങ്ങൊരുങ്ങുന്നു. സംവിധായകരായ ശ്യാമപ്രസാദ്, ഷിബു ഗംഗാധരൻ, ഛായാഗ്രാഹകൻ അഴഗപ്പൻ എന്നിവര്‍ നയിക്കും . മാർച്ച് 16 ലെ ഏകദിന ക്യാമ്പിനായി രെജിസ്ട്രേഷന്‍ തുടങ്ങി

New Update

കുവൈറ്റ്:  മൂവി മാജിക് ചലച്ചിത്ര ശില്പശാലക്കു മികച്ച പ്രതികരണമെന്നു സംഘാടകർ . ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ നേതൃത്വം നൽകുന്ന ഏകദിന ക്യാംപിൽ പങ്കെടുക്കാൻ ഇതിനോടകം നിരവധി പേർ രെജിസ്റ്റർ ചെയ്തതതായും സംഘാടകരായ അയാർട്കോ മൂവി ക്ലബ് അറിയിച്ചു .

Advertisment

ആദ്യമായാണ് മലയാളി സിനിമാപ്രേമികൾക്കായി ഒരു മുഴുദിന ശില്പശാലക്കു കുവൈത്ത് വേദിയാകുന്നത്. പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദ് നയിക്കുന്ന ശിൽപശാലയിൽ സംവിധായകൻ ഷിബു ഗംഗാധരൻ (പ്രൈസ് ഡി ലോർഡ്, രുദ്രസിംഹാസനം) ഛായാഗ്രാഹകൻ അഴഗപ്പൻ, ചലച്ചിത്രാധ്യാപകനും എഡിറ്ററുമായ സിജോ ജോസ് ചാലിശ്ശേരി എന്നിവർ തിരക്കഥ, രചന മുതൽ എഡിറ്റിങ്​ വരെ സിനിമ നിർമാണവുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നയിക്കും. സംശയ നിവാരണത്തിനും അവസരമുണ്ടാവും.

publive-image

മാർച്ച് 16 വെള്ളിയാഴ്ച കാലത്തു എട്ടര മുതൽ വൈകീട്ട് അഞ്ചു മണി വരെ അർദിയയിൽ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ കാമ്പസിന് എതിർവശമുള്ള ജനാദിരിയ ഹാളിൽ ആണ് ശില്പശാല.

പങ്കെടുക്കുന്നവർക്ക് ക്യാമ്പിന്റെ അവസാനത്തിൽ സർട്ടിഫിക്കറ്റു നൽകും. നിരവധി പേർ ഇതിനോടകം രെജിസ്റ്റർ ചെയ്തു കഴിഞ്ഞു . ഏതാനും സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത് . താല്പര്യമുള്ളവർ എത്രയും പെട്ടെന്നു രെജിസ്റ്റർ ചെയ്തു സീറ്റ് ഉറപ്പു വരുത്തണം.

publive-image

പേര് രെജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്ത ഓൺലൈൻ എൻട്രി ഫോറം പൂരിപ്പിക്കുകയോ 99542592 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക .

https://filmworkshop.wufoo.com/forms/z1wxx3bf1p53lw1/

പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ് പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം , റിഫ്രഷ്മെന്റ് എന്നിവയും ഒരുക്കും . ശിലാപശാലയിൽ പങ്കെടുക്കുന്നവർക്ക് അതെ വേദിയിൽ വൈകീട്ട് ആറു മുതൽ നടക്കുന്ന '' ഷഹബാസ് പാടുന്നു'' എന്ന ലൈവ് ഗസൽ പരിപാടിയിൽ പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കുമെന്നും സംഘാടകർ പറഞ്ഞു.

publive-image

Advertisment