Advertisment

സൗഹാർദ്രം കുവൈറ്റ് 'ഓണപ്പുലരി 2018' സംഘടിപ്പിച്ചു

New Update

കുവൈറ്റ്:  കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വാട്സാപ്പ് ഫേസ്ബുക്ക് സംഘടനയായ സൗഹാർദ്രം കുവൈറ്റ് ഓണപ്പുലരി 2018 സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ പ്രമുഖർ പങ്കെടുത്തു. ​

Advertisment

publive-image

സംഘടനാ പ്രസിഡന്റ്  ബിജു ഭവൻസ് അധ്യക്ഷനായ ​ചടങ്ങിൽ  മനോജ് മാവേലിക്കര പരിപാടി ഉത്ഘാടനം ചെയ്തു. മുബാറക് കാമ്രത്ത്, ചെസിൽ രാമപുരം എന്നിവർ മുഖ്യപ്രഭാഷണം നട​ത്തി. കൂടാതെ പ്രളയകെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഗ്രൂപ്പിലെ കൂട്ടുകാർക്ക് സാമ്പത്തിക സഹായം നൽകുവാനും തീരുമാനമായി.

സുരേഷ് കുമാർ, സദാനന്ദൻ നായർ സ്വാഗതവും ജ്യോതി നന്ദിയും അറിയിച്ചു . ഷാജഹാൻ. റോയ്, സാബു, ഷൈനി, ശ്യാമള, പ്രേംരാജ്, ജോഷി,സതീഷ്, അബി, ഇർഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . വിഭവ സമൃദ്ധമായ ഓണസദ്യയും വിസ്മയ മ്യൂസിക് ബാൻഡിന്റെ ഗാനമേളയും സ്പോട്ട് ഡബ്ബിങ് അക്ഷരാത്ഥത്തിൽ കാണികളെ ആനന്ദത്തിലാറാടിച്ചു.

Advertisment