Advertisment

ഉദിച്ചുയർന്ന് സൺറൈസ് പ്രൊഡക്ഷൻസ്: ദാവീദ് വെള്ളിത്തിരയിലേക്ക്

author-image
സാജു സ്റ്റീഫന്‍, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ക്യാപിറ്റോൾ സിനിമ ക്ലിക്‌സിന്റെ ഹ്രസ്വചിത്രം 'വൺ ബ്ലഡ് ഇന്ത്യ'യുടെ വിജയാഘോഷം അബ്ബാസിയ ഹെവൻ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തിൽ നടന്നു.

Advertisment

publive-image

ലോക മലയാളി അസോസിയേഷൻ ട്രഷറർ ജെറാൾഡ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭ അംഗം ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. സൺറൈസ് ഗ്രൂപ്പ് മാനേജിങ് ഡയ റക്ടർ സജീവ് നാരായണൻ, യൂണിമോണി മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് എസ് പിള്ള, ക്യാപിറ്റൽ സിനിമ ക്ലിക്ക്സ്‌ ഡയറക്ടർമാരായ മാത്യു സെബാസ്റ്റ്യൻ ലിബിൻ കെ ബേബി എന്നിവർ സംസാരിച്ചു. അനൂപ് സിഎം സ്വാഗതവും ജോയൽ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.

publive-image

ക്യാപിറ്റോൾ സിനിമ ക്ലിക്ക്‌സിന്റെ പുതിയ ചിത്രം സൺറൈസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന"ദാവീദ്‌" ന്റെ ടൈറ്റിൽ ലോഞ്ചിങ് ബാബു ഫ്രാൻസിസിന് നൽകി സജീവ് നാരായണനും രഞ്ജിത്ത് എസ് പിള്ളയും നിർവഹിച്ചു. അത്യന്തം വെല്ലുവിളികൾ നേരിടുന്നു എങ്കിലും അവയെല്ലാം മറികടന്ന് പ്രേക്ഷകർക്ക് മികവുറ്റ ദൃശ്യാനുഭൂതി ഒരുക്കുന്ന ചിത്രമായിരിക്കും ദാവീദ് എന്ന് അണിയറപ്രവർത്തകർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

publive-image

തുടർന്ന് വൺ 'ബ്ലഡ് വൺ ഇന്ത്യ' ചിത്രപ്രദർശനം നടത്തി. സജീവ് നാരായണൻ ചിത്രനിരൂപണം നടത്തി. കുവൈറ്റിലെ പരിമിത സാഹചര്യങ്ങളിൽ നിർമ്മിച്ച ചിത്രം അതിന്റെ വെല്ലുവിളികളെ അതിജീവിച്ച് അത്യന്തം മികവു പുലർത്തുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിമോണി -റ്റി റ്റി വി സി കൊണ്ടസ്റ്റ്‌ ടിക് ടോക് മത്സരത്തിൽ വിജയികളായ 10 പേർക് യൂണിമോണി മാർക്കറ്റിംഗ് മാനേജർ രഞ്ജിത് എസ് പിള്ള സമ്മാന ദാനം നടത്തി.

publive-image

തുടർന്ന് ചിത്രത്തിലെ നായകൻ ജോയൽ ജോസഫിനും മറ്റ്‌ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും സംഘാടകർ പ്രശസ്തി പത്രം നൽകി ആദരിച്ചു. അനുരാജിന്റെയും രഞ്ജിത്തിന്റെയും നേതൃത്വത്തിൽ സംഗീതവിരുന്നും മറ്റ് കലാപരിപാടികളും അരങ്ങേറി.

 

Advertisment