Advertisment

യൂണിമണി ഏഷ്യാ കപ്പ്: ആരാണ് വിജയി ? അത് ആര് പ്രവചിക്കും ! വിജയിയെ പ്രവചിക്കുന്നവര്‍ക്ക് 250 കുവൈറ്റ് ദിനാര്‍ സമ്മാനമൊരുക്കി യൂണിമണി !! ആവേശത്തോടെ പ്രവാസി ആരാധകര്‍ 

New Update

കുവൈറ്റ്:  ഗള്‍ഫ് മണ്ണില്‍ വീണ്ടും അങ്കം കുറിച്ചിരിക്കുന്ന കളിയുത്സവത്തിന് ആവേശം പകരാന്‍ പ്രവചന മത്സരവും ആരംഭിച്ചു. യു എ ഇയില്‍ തുടക്കം കുറിച്ച യൂണിമണി ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ വിജയികളെ പ്രവചിക്കാനാണ് അവസരം ഒരുങ്ങുന്നത്.

Advertisment

250 കുവൈറ്റ് ദിനാര്‍ സമ്മാനമായി ലഭിക്കുന്ന യൂണിമണി ഏഷ്യാ കപ്പ്‌ പ്രവചന മത്സരത്തില്‍ നിങ്ങള്‍ പ്രവചിക്കുന്ന വിജയിയുടെ പേര് സെപ്റ്റംബര്‍ 27 വരെ എസ് എം എസ് അയയ്ക്കാം. 28 നാണ് ഫൈനല്‍.

publive-image

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് മത്സരിക്കുന്നത്. യു എ ഇ - ഹോങ്കോങ്ങ് യോഗ്യതാ ഫൈനലില്‍ വിജയിക്കുന്ന ടീമും ഇവര്‍ക്കൊപ്പം മാറ്റുരയ്ക്കും.

കളിയുത്സവമല്ല, കളിയുദ്ധം !

ഇന്ത്യാ - പാക്കിസ്ഥാന്‍ കളിയുദ്ധത്തെ യുദ്ധ സമാനമായി കാണുന്നവരാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രവാസികള്‍. ഇന്ത്യ - പാക്ക് മത്സരങ്ങള്‍ അരങ്ങേറുമ്പോഴൊക്കെ അവധിയെടുത്ത് കളികാണാന്‍ കാത്തിരിക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാര്‍.

നാട്ടിലേതിനേക്കാള്‍ ആവേശത്തില്‍ ഇത്തരം കളിയുത്സവങ്ങളില്‍ പങ്കാളികളാകുന്നവരാണ് ഇന്ത്യന്‍ പ്രവാസികള്‍.  അത്തരം സ്പോര്‍ട്സ് പ്രേമികള്‍ക്കിടയിലാണ് ഏഷ്യാ കപ്പിന്റെ മുഖ്യ പ്രയോജകരായ യൂണിമണി പ്രവചന മത്സരവും ഒരുക്കുന്നത്.

publive-image

ആരാണ് വിജയി ? നിങ്ങള്‍ പ്രവചിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസമാണ് !

28 ലെ ഫൈനലില്‍ ആരാണ് വിജയി എന്ന് പ്രവചിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഏകദേശം 57000 ലേറെ ഇന്ത്യന്‍ രൂപയാണ്. ഒരു കളിയുത്സവത്തിലെ വിജയിയെ പ്രവചിക്കുകയെന്നാല്‍ അത് നമ്മളിലെ കായിക പ്രേമിയുടെ ദീര്‍ഘവീക്ഷണവും ആത്മവിശ്വാസവുമാണ്.

സ്വാഭാവികമായും കളിയിലെ കേമര്‍ ഇപ്പോള്‍ ഇന്ത്യയാണ്.  നിലവിലെ ടീമുകളില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് മിടുക്കര്‍. പക്ഷേ, ഇന്ത്യയുടെ കാര്യം അങ്ങനെ പ്രവചിക്കാനാകില്ലെന്നതാണ് ചരിത്രം.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം മിക്കപ്പോഴും ഫോമിലായിരിക്കും. പക്ഷേ അവര്‍ ഫോമിലല്ലാതായി മാറുന്നതും പെട്ടെന്നായിരിക്കും. വേണ്ടി വന്നാല്‍ ആരോടും തോല്‍ക്കാന്‍ മടികാണിക്കാറുമില്ല.

യൂണിമണി ഏഷ്യാ കപ്പില്‍ മറ്റ്‌ ടീമുകളും തീരെ മോശക്കാരല്ല, ശ്രീലങ്കയും ബംഗ്ലാദേശും പാക്കിസ്ഥാനും ഇത്തവണ ഫോമിലാണ്. അതിനാല്‍ തന്നെ മത്സരം പ്രവചനാതീതമാണ്.

publive-image

ആരാണ് നിങ്ങളുടെ മനസിലെ വിജയി ?

ആരാണ് വിജയി എന്നത് കളി കാണുന്ന ആരാധകന്റെ മനസാണ്. അത് പ്രവചിക്കുന്നത് നമ്മുടെ ആത്മവിശ്വാസമാണ്. അത് പ്രകടിപ്പിക്കുന്നതിന് ഈ കളിയുത്സവത്തെ വീക്ഷിക്കുന്ന ആരാധകര്‍ക്ക് മികച്ച അവസരം ഒരുക്കുകയാണ് ഏഷ്യാ കപ്പിന്റെ മുഖ്യ പ്രയോജകരായ യൂണിമണി.

പ്രവചിക്കേണ്ടത് ഇങ്ങനെയാണ്;

എസ് എം എസ് അയയ്ക്കേണ്ട ഫോര്‍മാറ്റ്:

60960999

(Message Format: Unimoni)

publive-image

യൂണിമണി - ആഗോള സാമ്പത്തിക സേവനരംഗത്തെ അതികായര്‍

ആഗോള സാമ്പത്തിക സേവന സ്ഥാപനമായ യൂണിമണി എക്‌സ്‌ചേഞ്ച് ഡബ്ലുഎല്‍എല്‍ മണി ട്രാന്‍സ്ഫര്‍ , വിദേശ വിനിമയം , പണമടയ്ക്കല്‍ തുടങ്ങിയവയ്ക്കുള്ള മികച്ച മാര്‍ഗമാണ്.

ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച് തുടങ്ങിയ എല്ലാ പണമിടപാടുകളിലും സാങ്കേതിക വിദ്യയുടെ പരമാവധി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കാലാനുസൃതമായ ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് യൂണിമണി എക്‌സ്‌ചേഞ്ച് ചെയ്യുന്നത്. കുവൈറ്റ് വാണിജ്യ മന്ത്രാലയവുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ് യൂണിമണി .

publive-image

2001ല്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരവും ലഭിച്ചിരുന്നു. പണമിടപാടു രംഗത്ത് നൂതന സംവിധാനങ്ങളോടെ എല്ലാ സേവനവും യൂണിമണിയില്‍ ലഭ്യമാണ് . യൂണിവേഴ്‌സല്‍ മണി എന്നതിന്റെ ചുരുക്കപ്പേരാണു യൂണിമണി.

യുഎഇ എക്‌സ്‌ചേഞ്ച് ആഗോളതലത്തില്‍ പുനര്‍നാമകരണം ചെയ്യുന്ന പ്രക്രിയയിലെ രണ്ടാമത്തെ രാജ്യമാണു കുവൈറ്റ് ഒരു സ്ഥാപനം എന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കി വരുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ യൂണിമണി എക്‌സ്‌ചേഞ്ച് വളരെയധികം വികസിച്ചിട്ടുണ്ട്.

തങ്ങളുടെ ഉപഭോക്താക്കള്‍ ലോകത്ത് എവിടെയായിരുന്നാലും അവര്‍ക്കായി വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു .

Advertisment