Advertisment

സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പുതിയ തലമുറകള്‍ കടന്നു വരവ് സമാജത്തിന് ശക്തിപകരും: ഡോ. യൂസുഫലി എം.എ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  50 വര്‍ഷം പൂര്‍ത്തീകരിച്ച അബുദാബി മലയാളീ സമാജത്തിന്‍റെ 2018-19 പ്രവര്‍ത്തനോല്‍ഘാടനം ലുലു ഗ്രൂപ്പ്‌ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ / മാനേജിംഗ് ഡയരക്ടര്‍ അബുദാബി മലയാളീസമാജം മുഖ്യ രക്ഷാധികാരിയുമായ ഡോ. യൂസുഫലി എം.എ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

Advertisment

publive-image

അബുദാബിയിലെ പ്രശസ്തരായ നൃത്താധ്യാപകരുടെ നേത്രുത്വത്തില്‍ കേരളത്തിന്‍റെ വിവിധ നൃത്തരൂപങ്ങളും, ഇന്‍ഡോ അറബ് ഫ്യൂഷന്‍ ഡാന്‍സും വേദിയില്‍ അരങ്ങേറി. അബുദാബി മലയാളി സമാജത്തിന്‍റെ ചരിത്രം വിവരിക്കുന്ന ഡോകുമെന്‍ററി പ്രദര്‍ശിപ്പിച്ചു.

publive-image

തുടര്‍ന്ന്‍ ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും, പ്രശസ്ത ഗായകന്‍ രതീഷ്‌ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി. ചടങ്ങില്‍ ഷിജു ആരിയുടെ എണ്ണച്ചായചിത്രവും, സതീഷിന്‍റെ കോഫിപൌഡര്‍ ഉപയോഗിച്ച് വരച്ച ചിത്രവും ഡോ. യൂസുഫലി എം.എ ക്ക് കൈമാറി.

publive-image

സമാജത്തിന് സ്വന്തമായി സ്ഥലം ലഭിക്കുന്നതിനുള്ള അപേക്ഷ ഹിസ്‌ ഹൈനസ് ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹിയാന് സമര്‍പ്പിക്കുന്നതിവേണ്ടി മലയാളീസമാജം മുഖ്യ രക്ഷാധികാരി ഡോ. യൂസുഫലിക്ക് എം.എ ക്ക് സമാജം പ്രസിഡന്റ് ടി.എ. നാസര്‍ കൈമാറി.

publive-image

സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിലിറ്റ് ബിരുദത്തിന് ശുപാര്‍ശ ചെയ്ത ഡോ. യൂസുഫലി സാഹിബിനെ സമാജം ആദരിച്ചു.

തുടര്‍ന്ന്‍ രക്ഷാധികാരിമാരായ അദീബ് അഹമദ്, സോമരാജന്‍,  ലൂയിസ് കുര്യാക്കോസ്, കെ.പി. നായര്‍, സമാജം കോഡിനേഷന്‍ ചെയര്‍മാന്‍ ടി. പി. ഗംഗാധരന്‍, ISC പ്രസിഡന്‍റ് രമേഷ് പണിക്കര്‍, KSC പ്രസിഡന്‍റ് എ.കെ. വീരാന്‍കുട്ടി, ഇസ്ലാമിക് സെന്റര്‍‍ ജനറല്‍സെക്രട്ടറി  ഉസ്മാന്‍ കറപ്പത്ത്, സമാജം വൈസ്പ്രസിഡന്‍റ് അഹദ് വെട്ടൂര്‍, സമാജം ട്രഷറര്‍ ബിജു കിഴക്കനേല, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ അപര്‍ണ്ണ സന്തോഷ്‌, സമാജം ബാലവേദി പ്രസിഡന്‍റ് ആദില്‍ അന്‍സാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാജം ട്രഷറര്‍ ബിജു കിഴക്കനേല നന്ദി പറഞ്ഞു.

Advertisment