Advertisment

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ചക്രവവർത്തി മുഹമ്മദ് റാഫിയെ ചിരന്തന - ദർശന അനുസ്മരിക്കുന്നു 

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ഷാർജ:  സംഗീത ലോകത്ത് ജനലക്ഷങ്ങളുടെ ആദരവ് നേടിയെടുത്ത് പ്രശസ്തിയുടെ അത്യുന്നതയിലെത്തിയ മുഹമ്മദ് റാഫിയുടെ ചരമദിനമായ ജൂലായ് 31 തിയ്യതി രാത്രി 7 മണിക്ക് ദർശനയും ചിരന്തന യും സംയുക്തമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.

യു. എ. ഇ എക്സ്ചേഞ്ച് മീഡിയ ഡയരക്ടറും, മാധ്യമ-ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖനുമായ കെ.കെ.മൊയ്തീൻകോയ മുഖ്യാഥിതിയായിരിക്കും. കൂടാതെ എ.ഇ.യിലെ സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ വ്യക്തിത്വങ്ങളും റാഫി ഗായകരും ചടങ്ങിൽ പങ്കെടുക്കും.

Advertisment