Advertisment

'എക്‌സ്‌പാറ്റ്‌ സ്‌പോട്ടീവ്‌ 2018' ടീസര്‍, മാന്വല്‍ പ്രകാശനം ചെയ്‌തു

author-image
എ സി മുനീഷ്
New Update

ദോഹ:  ഖത്തര്‍ ദേശീയ കായിക ദിനത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത്‌ കായികമേള 'എക്‌സ്‌പാറ്റ്‌ സ്‌പോട്ടീവ്‌ 2018' ടീസര്‍, മാന്വല്‍ പ്രകാശനം ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്നു. ടീസര്‍ ഐ.സി.സി പ്രസിഡന്‍റ്‌ മിലന്‍ അരുണ്‍ പ്രകാശനം ചെയ്‌തു.

Advertisment

പ്രവാസി സമൂഹത്തിന്‍െറ സര്‍വ്വ മേഖലകളും സ്‌പര്‍ശിച്ചുളള കള്‍ച്ചറല്‍ ഫോറത്തിന്‍െറ പ്രവര്‍ത്തനം ശ്‌ളാഘനീയമാണെന്ന്‌ അവര്‍ പറഞ്ഞു. സ്‌പോട്ടീവ്‌ ടെക്‌നിക്കല്‍ മാന്വല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഹബീബു നബി പ്രകാശനം ചെയ്‌തു.

publive-image

16 ടീമുകളെ പങ്കെടുപ്പിച്ച്‌ 18 ഇനങ്ങളില്‍ കള്‍ച്ചറല്‍ ഫോറം നടത്തുന്ന കായിക മത്‌സരം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ തന്നെ ഏറ്റവും വലിയ കായിക മത്‌സരങ്ങളില്‍ ഒന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ്‌ താജ്‌ ആലുവ അധ്യക്ഷത വഹിച്ചു.

സ്‌പോടീസ്‌ പ്ലാറ്റിനം സ്‌പോണ്‍സറായ ഈ ത്രീ പാര്‍ക്ക്‌ വയനാട്‌ ഡയരക്‌ടര്‍ സി.എം മുഹമ്മദ്‌ ഇസ്‌മാഈല്‍, ഗോള്‍ഡണ്‍ സ്‌പോണ്‍സറായ അല്‍ ദാന സ്വിച്ച്‌ഗിയര്‍ ഡയറക്‌ടര്‍ ഫൈസല്‍ കുന്നത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

കായിക രംഗത്ത്‌ മികച്ച സംഭാവനകളര്‍പ്പിച്ച ഖത്തറിലെ കായിക താരങ്ങള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന എക്‌സ്‌പാറ്റ ്‌ സ്‌പോട്ടീവ്‌ എക്‌സലന്‍സി അവാര്‍ഡിന്‍െറ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങള്‍ കള്‍ച്ചറല്‍ ഫോറം സെക്രട്ടറി മുനീഷ്‌ നിര്‍വ്വഹിച്ചു. അവാര്‍ഡിനായുളള നോമിനേഷന്‍ ലഭിച്ചു തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

എക്‌സ്‌പാറ്റ ്‌ സ്‌പോട്ടീവ്‌ ജനറല്‍ കണ്‍വീനര്‍ മജീദ്‌ അലി, കോര്‍ഡിനേറ്റര്‍ തഹ്‌സീന്‍, ടെക്‌നിക്കല്‍ വിഭാഗം കണ്‍വീനര്‍ സഫീര്‍ ചേന്ദമംഗല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ ്‌പ്രസിഡന്‍റ്‌ ശശിധര പണിക്കര്‍, ഈ ത്രീ പാര്‍ക്ക്‌ ഡയരക്‌ടര്‍ യാസിര്‍ കുറ്റ്യാടി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സി. സാദിഖലി സ്വാഗതവും സെക്രട്ടറി അലവിക്കുട്ടി നന്ദിയും പറഞ്ഞു. ഫിബ്രുവരി 9,13,16 തിയ്യതികളില്‍ ആസ്‌പയര്‍ സോണിലെ ഹമദ്‌ അക്വാറ്റിക്‌ സെന്‍റര്‍, ഖത്തര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ എന്നിവിടങ്ങളിലായാണ്‌ എക്‌സ്‌പാറ്റ്‌ സ്‌പോട്ടീവ്‌ 2018 നടക്കുക.

Advertisment