Advertisment

ഇൻകാസ് ഖത്തറിന് പുതിയ പ്രസിഡന്റ് - സമീർ ഏറാമലയെ കെപിസിസി നോമിനേറ്റ് ചെയ്തു

author-image
admin
New Update

ഇൻകാസ് ഖത്തറിന്റെ പുതിയ പ്രസിഡന്റായി യുവനേതാവ് സമീർ ഏറാമലയെ, കെപിസിസി നിയോഗിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വളർച്ച യുവാക്കളിലൂടെയെന്ന എഐസിസി അധ്യക്ഷൻ രാഹുൽജിയുടെ കാഴ്ചപ്പാടുകളെ ശെരിവെയ്ക്കും വിധത്തിലുള്ള ഭാരവാഹി പട്ടികയാണ് കെപിസിസി പ്രസിദ്ധപ്പെടുത്തിയത്.

Advertisment

യുവാക്കൾക്ക് പ്രാധാന്യം നല്‌കിയ ലിസ്റ്റ് , ഏറെ ആഹ്ലാദമാണ് ഇൻകാസ് ഖത്തർ പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഹാഫിസ് മുഹമ്മദ് ജനറൽ സെക്രട്ടറിയായും, ഹൻസ് രാജ് ട്രഷററായും, സുരേഷ് കരിയാട് അഡ്വൈസറി ബോർഡ് ചെയർമാനായും കെപിസിസി നോമിനേറ്റ് ചെയ്തു.

publive-image

ഇൻകാസ് ഖത്തർ സീനിയർ നേതാവായ കെകെ ഉസ്മാൻ ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റായും, ജോപ്പച്ചൻ തെക്കേക്കൂറ്റ്, സിദ്ദിഖ് പുറായിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയായും, അഡ്വ. സുനിൽ കുമാർ ഒഐസിസി ഗ്ലോബൽ സെക്രട്ടറിയായും കെപിസിസി നിയോഗിച്ചു.

പുതിയതായി നിയമിതനായ പ്രസിഡന്റ് സമീർ ഏറാമലയ്‌ക്കു ഇൻകാസ് ഖത്തർ പ്രവർത്തകരെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും എന്നാണ് കരുതുന്നത്. ഇൻകാസ് ഖത്തറിനെ ഏറെ പുരോഗതിയിലേക്കു നയിക്കാൻ പ്രാപ്‌തമായിട്ടുള്ള സമീറിനും ടീമിനും, തങ്ങളുടെ ഭരണ പരിഷ്‌കാരത്തിന്റെ ആദ്യ പടിയായി ഇൻകാസ് ഖത്തറിന് മീറ്റിംഗ്‌ ഹാളോട് കൂടി, സ്വന്തമായൊരു ഓഫീസ് കെട്ടിടം വേണമെന്ന നിലപാടാണ് ഉള്ളത്.

കുറച്ചു കാലങ്ങളായി ഇൻകാസ് ഖത്തറിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾ രമ്യമായി പരിഹരിച്ചുകൊണ്ടാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരൻ, ഒഐസിസി-ഇൻകാസ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, മറ്റു മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ചു കൊണ്ടാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ അന്തിമ പട്ടികയ്‌ക്കു അനുമതി നല്‌കിയത്‌.

മറ്റു ഭാരവാഹികളുടെ പേരു വിവരം ചുവടെ കൊടുക്കുന്നു.

സി കെ മേനോൻ, ജോൺ ഗിൽബെർട്, നാസർ വടക്കേകാട്, മുഹമ്മദലി പൊന്നാനി, ആർ പി ഹസ്സൻ, അബൂ കാട്ടിൽ, കരീം അബ്ദുള്ള എന്നിവരെ ഒഐസിസി ഗ്ലോബൽ മെന്പർമാരായും അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, ഡേവിസ് എടശ്ശേരി, കമാൽ കല്ലാത്തയിൽ എന്നിവരെ വൈസ് പ്രസിഡന്റ് മാരായും ശ്രീജിത്ത് സദാശിവൻ, സിറാജ് പാലൂർ, മനോജ് കൂടൽ, മുനീർ വെളിയംകോട് എന്നിവരെ ജനറൽ സെക്രട്ടറി മാരായും നൗഷാദ് ടി കെ ജോയിന്റ് ട്രഷററായും ഫാസിൽ ആലപ്പുഴ, മുസ്തഫ ഈണം, കേശവദാസ്, അബ്ദുൽ വഹാബ്, കരീം നടക്കൽ, കെവി രാധാകൃഷ്ണൻ, നെബു പി ജോയ്, ഫാസിൽ വടക്കേകാട് എന്നിവർ സെക്രട്ടറി മാരായും അബ്ദുൽ റസാഖ് വെൽഫെയർ സെക്രട്ടറി, റവൂഫ് മലപ്പുറം ഓഡിറ്റർ, എ കെ നസീർ കൾച്ചറൽ സെക്രട്ടറി, ഷാജി തേൻമഠം കോഓർഡിനേറ്റർ ആയും

നിഹാസ് കോടിയേരി, അബ്ദുൽ ഗഫൂർ, ബഷീർ നെന്മണ്ട, പ്രദീപ് കൊയിലാണ്ടി, അഷ‌റഫ് വടകര, അബ്ദുള്ള കെ ഇ, ആഷിക് അഹമ്മദ്, എ പി മണികണ്ഠൻ, ഷിബു, മധുസൂദൻ, മുഹമ്മദ് റാഫി, മുഹമ്മദ് മുബാറക്, ടി പി റഷീദ്, അജൻ പിള്ളൈ, ആരിഫ് പയതൊങ്ങിൽ, ഷമീം കുറ്റിയാടി, ബഷീർ തുവാരിക്കൽ, കൃഷ്‌ണൻ തിരുമന, ഹൈദർ ചുങ്കത്തറ എന്നിവരെ എക്‌സിക്യൂട്ടീവ് മെന്പർമാരായും കെപിസിസി നോമിനേറ്റ് ചെയ്തു.

Advertisment