Advertisment

ഫോക്കസ് ഓൺ റംസാൻ ക്വിസ്സ്: സീനത്ത്, സജിത, അനീസ വിജയികൾ

New Update

ജിദ്ദ:  ഫോക്കസ് ഓൺ റമദാൻ എന്ന ക്യാമ്പയിന്റെ ഭാഗമായി ഫോക്കസ് സൗദി ദേശീയ സമിതി റമദാനിൽ സംഘടിപ്പിച്ച മൂന്നാമത് ഫോക്കസ് സൗദി റമദാൻ ഓൺലൈൻ ക്വിസ്സ് മത്സര ഫലം പ്രഖ്യാപിച്ചു. സീനത്ത് ഇബ്രാഹീം അൽ ഹസ്സ , സജിത ഇക്ബാൽ റിയാദ് , അനീസ മുഹമ്മദ് യൂസഫ് ദമ്മാം തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Advertisment

publive-image

സമ്മാനങ്ങൾ ഫോക്കസ് ദേശീയ സമിതി നടത്തുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു. പുണ്യമാസത്തിൽ വിശുദ്ധ ഖുർആൻ, നബി ചരിത്രം, സ്വഹാബിമാരുടെ ചരിത്രം എന്നിവ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് മത്സരം ചോദ്യങ്ങളുടെ ഉന്നത നിലവരം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.

വാട്സ്സ് ആപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൂപ്പിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. ഫോക്കസ് സി.ഇ.ഒ ശബീർ വെള്ളാടത്ത് ഉദ്ഘാടനം ചെയ്ത മത്സരം ഫോക്കസ് സൗദി ഇസ്‌ലാമിക് അഫേഴ്‌സ് മാനേജർ ഹാഫിസ് മദനി പുത്തൂർ , ജരീർ വേങ്ങര, അബ്ദുല്ല തൊടിക എന്നിവർ നിയന്ത്രിച്ചു. ഹാരിസ് ജുബൈൽ , ഐ എം കെ അഹമ്മദ്, ,ഷംസാദ് കോബാർ, ഷെഫീക്ക് അസ്‌ലം മൗലവി, ഉബൈദ് കക്കോവ് എന്നിവരും നടത്തിപ്പിൽ പങ്കാളികളായി.

നജ്‌റാൻ ജാലിയാത്ത് പ്രബോധകൻ അബ്ദുൽ ലത്തീഫ് മൗലവി, ഹാഫിസ് മദനി പുത്തൂർ എന്നിവർ ഉത്തരങ്ങളുടെ വിശദീകരണമടങ്ങിയ സന്ദേശങ്ങൾ നൽകി. ദിവസവും ഓരോ ചോദ്യം വീതം റമദാൻ 5 മുതൽ 20 ദിവസമായിരുന്നു മത്സരം. ഏറെ വിജ്ഞാന പ്രദമായ ഈ ക്വിസ്സ് പ്രോഗ്രാം എന്ന് മത്സരാർത്ഥികൾ അഭിപ്രായപ്പെട്ടു.

Advertisment