Advertisment

ദുരിത അനുഭവിക്കുന്നവന് കൈ താങ്ങാവുക: ഐ സി.എഫ് വെൽഫയർ വർക്ക് ഷോപ്പ്

New Update

ദമ്മാം:  ദുരിത അനുഭവിക്കുന്നവന് കൈ താങ്ങാവുക എന്നത് ഏറ്റവും ഉദാത്തമായ മാനുഷിക ബോധമാണെന്നും അതിൽ ജാതിയുടെയോ മതത്തിന്റ യോവേർതിരിവില്ലെന്നും എല്ലാവരിലേക്കും സേവന ദൗത്യവുമായി കടന്നു ചെല്ലണമെന്നും കോഴിക്കോട് സഹായി വാദിസലാം ജനറൽ സിക്രട്ടറി അബ്ദുല്ല സഅദി ചെറുവാടി ഉൽബോധിപ്പിച്ചു.

Advertisment

publive-image

സാന്ത്വന സേവന പ്രവർത്തനങ്ങൾ കേവലം പ്രകട നാത്മതയിൽ ഒതുങ്ങരുതെന്നും അത്യന്തിക ലക്ഷ്യം ദൈവ പ്രീതിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഐ സി എഫ് ഈസ് റ്റേൺ പ്രോവിൻസ് കമ്മിറ്റി സംഘടിപ്പിച്ച വെൽഫയർ വർക്ക് ഷോപ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

ഐ സി എഫ് നാഷനൽ സംഘടനാ കാര്യ സിക്രട്ടറി നിസാർ കാട്ടിൽ ഉൽഘാടനം ചെയ്തു.  കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. പ്രവാസത്തിൽ നാം അറിഞ്ഞിരിക്കേണ്ടത് എന്ന വിഷയത്തിൽ ഷൗകത്ത് മിസ്ബാഹിയും സംശയ നിവാരണത്തിന് അബ്ദുൽകരീം നേതൃത്വം നൽകി.

സലിം പാലച്ചിറ ആശംസ പ്രസംഗം നടത്തി. മുഹമ്മദ് കുഞ്ഞി അമാനി പ്രാർത്ഥനയും , അൻവർ കളറോഡ് സ്വാഗതവും നന്ദിയും പറഞ്ഞു.

Advertisment