Advertisment

'പ്രവാസികൾക്ക് വേണ്ടിയെങ്കിലും നോർക്ക ചിന്തിക്കണം': ജിദ്ദ ഒ ഐ സി സി

New Update

ജിദ്ദ:  പ്രളയ ദുരിതത്തിൽ പ്രവാസികളുടെ വീടിനും മറ്റു സ്വത്ത് വകകൾക്കും നാശ നഷ്ട്ങ്ങൾ സംഭവിച്ചത്തിന്റെ കണകെടുപ്പിനും നഷ്ട പരിഹാരം സർക്കാരിൽ നിന്നും ലഭ്യമാകുന്നതിനുള്ള സഹായിക്കുന്നതിനായി പ്രവാസി സംഘടന പ്രതിനിധികളെ ഉൾക്കൊളിച്ചു കൊണ്ട് ജില്ലകൾ കേന്ദ്രികരിച്ചു കമ്മിറ്റി രൂപീകരിക്കണമെന്ന് ഒ ഐ സി സി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രവർത്തക സമതി യോഗം ആവിശ്യപെട്ടു.

Advertisment

പലരും കുടുംബവുമായി വിദേശത്ത് ജീവിക്കുന്നതിനാലും ആവിശ്യമായ കാര്യങ്ങൾ യഥാസമയം നിർവഹിക്കുന്നതിന് ബന്ധുക്കളുടെ അഭാവവും പല പ്രവാസികൾക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നു.

publive-image

സൗദിയിലെ തൊഴിൽ മേഖലയിൽ കൊണ്ടുവന്ന പുതിയ പരിഷ്കരണ നടപടികളുടെ ഭാഗമായി ധാരാളം മലയാളികൾ നാട്ടിലേക്കു മടങ്ങേണ്ടി വരുന്നുണ്ടെന്നും അവർക്കു ആവിശ്യമായ സഹായങ്ങൾ നൽകുന്നതിന് PUNA നോർക്ക വകുപ്പ് നടപടികൾ സ്വികരിക്കണമെന്നു ഒ ഐ സി സി ആവിശ്യപെട്ടു.

ഇത്തരം ഒരു ആലോചന പോലും നേടാത്ത പ്രവാസി കാര്യാ വകുപ്പ് തികഞ്ഞ പരാജയമാണെന്നും മുന്ന് വർഷമായി നാഥനില്ലാത്ത കളരിയായി വകുപ്പുമാറിയെന്നും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പ്രവാസികൾക്ക് ഒരു ഗുണവും ഇല്ലന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആധ്യക്ഷ്യം വഹിച്ചു.

സീനിയർ നേതാവും ഗ്ലോബൽ കമ്മിറ്റി അംഗവുമായ പാപ്പറ്റ കുഞ്ഞി മുഹമ്മദ് ഉത്ഘാടനം നിർവഹിച്ചു. നൗഷാദ് അടൂർ, മുജീബ് മുത്തേടത്ത്, നസീർ ആലപ്പുഴ, യൂനുസ് കാട്ടൂർ, ഷിനോയ് കടലുണ്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ സ്വാഗതവും ഓഡിറ്റർ വിലാസ് അടൂർ നന്ദിയും പറഞ്ഞു.

Advertisment