Advertisment

റിയാദില്‍ അന്തരിച്ച റഷീദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

author-image
admin
New Update

റിയാദ്:  കഴിഞ്ഞ ദിവസം റിയാദ് ബത്തയിൽ വെച്ച് ആകസ്മികമായി മരണം സംഭവിച്ച റഷീദ് (42) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി. ചൊവ്വാഴ്ച പുലർച്ചെ നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ ആണ് റഷീദിനെ മരണം പിടികൂടിയത്.

Advertisment

സൗദിയിൽ ബക്കാല ജോലി ചെയ്തു വരവേ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഒരു വർഷത്തിലധികമായി ഇഖാമ ഇല്ലാതെ നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയിൽ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ്‌ സെൽ ) ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെടുകയും സ്പോൺസറുമായി പ്ലീസ് ഇന്ത്യ പ്രവർത്തകർ നിരന്തരമായി നടത്തിയ ചർച്ചക്ക് ഒടുവിൽ എക്സിറ്റ് അടിച്ചു നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അദ്ദേഹം.

publive-image

തിരുവനന്തപുരം സ്വദേശി സഫീറിന്റെ നേതൃത്വത്തിൽ ഉള്ള സാമൂഹിക പ്രവർത്തകർ എല്ലാ ഘട്ടത്തിലും സഹായം നൽകികൊണ്ടിരിക്കെ കടുത്ത ഷുഗർ രോഗിആയ അദ്ദേഹം കാൽവിരലുകൾ മുറിക്കേണ്ട അവസ്ഥയിൽ ആണെന്ന് ഡോക്ടർ അറീച്ചത് മുതൽ അസ്വസ്ഥൻ ആയിരുന്നു.പ്രഷറും കൊളസ്‌ട്രോളും ഷുഗറും എല്ലാം ഉണ്ടായിരുന്ന റഷീദിനു കഴിഞ്ഞ 9 മാസമായി സഫീറിന്റെ സഹായത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്.

തുടർന്ന് അസുഖം മൂർച്ഛിച്ചതോടെ പ്ലീസ് ഇന്ത്യ സൗദി കോർഡിനേറ്ററും വശം ക്ലിനികിന്റെ എക്സികുട്ടീവ് മാനേജരും ആയ റഫീഖ് ഹസ്സൻ വട്ടത്തൂരിന്റെ നേതൃത്വത്തിൽ വശം ക്ലിനികിൽ ആവശ്യമുള്ള ചികിത്സ നൽകുകയും ശേഷം പ്ലീസ് ഇന്ത്യയുടെ നേതൃത്വത്തിൽ റിയാദിലെ സഫ മക്ക പോളി ക്ലിനികിൽ തുടർ ചികിത്സക്ക് ആക്കുകയും ആയിരുന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ പോകുന്നതിനു ഏതാനും നിമിഷങ്ങൾകകം ആണ് മരണപ്പെട്ടത്.

തെന്നല മൊയ്‌ദീൻ സാഹിബിന്റെ നേതൃത്വത്തിൽ ഉള്ള സാമൂഹിക പ്രവർത്തകർ പേപ്പർ വർക്കുകൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കയറ്റി വിടുകയായിരുന്നു. ഭാര്യയും അഞ്ചും പത്തും വയസ്സുള്ള രണ്ടു പെണ്മക്കൾ ഉള്ള ആ കുടുംബത്തെ സഹായിക്കാനുള്ള ശ്രമത്തിൽ ആണ് സാമൂഹിക പ്രവർത്തകർ.

Advertisment