Advertisment

വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ ദർശന യു.എ.ഇ.എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  സാമൂഹ്യ-സാംസ്കാരിക-കല - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയേയും , വ്യക്തികളെയും ദർശന യു.എ.ഇ.കമ്മിറ്റി 'ദർശന എക്സലൻസ്' അവാർഡ് നൽകി ആദരിക്കുവാൻ തീരുമാനിച്ചു.

Advertisment

publive-image

21 -)൦ തിയ്യതി വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന 'ഈദിന് പൊന്നോണം' എന്ന പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പുന്നക്കൻ മുഹമ്മദലി, ദർശന പ്രസിഡണ്ട് സി.പി.ജലീൽ എന്നിവർ പറഞ്ഞു.

യു.എ.ഇ.യിലെ മികച്ച സംഘടനകളായി ഇന്ത്യൻ അസോസിയേഷൻ ഷാർജ യേയും, ദുബായിൽ പ്രവർത്തിക്കുന്ന MSS നെയും അവാർഡിനായി തെരെഞ്ഞടുത്തു.

publive-image

മുനീർ കാവുങ്ങൾ പറമ്പിൽ (ജീവകാരുണ്യം ), വിനോദ് നമ്പ്യാർ (ഇവന്റ് ), മനോജ് (മെഡിക്കൽ ), ജമാൽ കുറ്റ്യാടി (പരിസ്ഥിതി ), മിനി പദ്മ (മാധ്യമം ), ജാക്കി റഹ് മാൻ ( സ്റ്റേജ് പ്രോഗ്രാം ), മച്ചിങ്ങിൽ രാധാകൃഷ്ണൻ ( ആൻഗർ ), മനയിൽ ഫൈസൽ (സെക്യുരിറ്റി സേവനം ) എന്നി മേഖലയിലുള്ളവരെയാണ് അവാർഡിനായി തെരെഞ്ഞടുത്തിരിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളോടൊപ്പം കേരളത്തിലെ ഒട്ടനവധി കലാകാരൻമാരും പങ്കെടുക്കും.

Advertisment