Advertisment

സജി ചെറിയാന് ഫുജൈറ മലയാളി കൂട്ടായ്മയുടെ ആദരം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ:  സഹോദര സമുദായത്തിന് ആരാധനാലയം പണിതു നൽകി ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഫുജൈറയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകനുമായ ഫുജൈറയിലെ സജി ചെറിയാന് മലയാളി കൂട്ടായ്മ ആദരിച്ചു.

Advertisment

കഴിഞ്ഞ ദിവസം ഫുജൈറ അൽ ഹൈലിലെ ദി മീഡിയ പാർക്ക് കൺവെഷൻ സെന്ററിൽ ആയിരങ്ങളെ സാക്ഷി നിർത്തി മാപ്പിള പാട്ടിന്റെ രാജ കുമാരൻ കണ്ണൂർ ശരീഫ് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു . കൂട്ടായ്മക്ക് വേണ്ടി കൽബ ഐ എസ് സി സി ജനറൽ സെക്രട്ടറി യും, ഇൻകാസ് ഫുജൈറ കമ്മറ്റി പ്രസിഡന്റ് മായ കെ സി അബൂബക്കർ പൊന്നാട അണിയിച്ചു.

publive-image

സജി ചെറിയാൻ നാട്ടിൽ പണിതു വരുന്ന തന്റെ വീടിന്റെ പണി പൂർത്തിയാക്കുന്നതോടു കൂടി അതെ പുരയിടത്തിൽ തന്നെ മൂന്നു വീടുകൾ നിർമിച്ചു അത് മൂന്നു സമുദായങ്ങളിൽ നിന്നുള്ള പാവപ്പെട്ട കുടുംബങ്ങൾ നൽകുമെന്ന സന്തോഷ വാർത്തയും പരിപാടിയിൽ അറിയിച്ചു. കണ്ണൂർ ശരീഫ് ഒരു ക്രിസ്തീയ ഭക്തി ഗാനം പാടി സജി ചെറിയാന് സമർപ്പിച്ചതു നിറുത്താതെയുള്ള കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ഫുജൈറയിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ചു നടന്ന " മാർസ് ട്രേഡിങ്ങ് ശവ്വാൽ നിലാവ് " എന്ന പരിപാടിയോടനുബന്ധിച്ചാണ് ഈ അപൂർവ്വ നിമിഷങ്ങൾക്ക് അവസരമൊരുങ്ങിയത് .

വിവിധ സംഘനകളെയും സ്ഥാപനങ്ങളെയും പ്രധിനിധീകരിച്ചു, മാർസ് ഹംസ ഹാജി , സജിത ഗ്രൂപ്പ് പ്രതിനിധികൾ , സാമൂഹ്യ പ്രവർത്തകനായ ഷാജി പെരുമ്പിലാവ്, സലിം ബിൻ യൂസുഫ് , ജോർജ് നൈനാൻ , ഹംസ പി സി , അബ്ദുൽ ലാത്തീഫ് കോസ്മോ , ഫാദർ ജോർജ് ,നാസർ പറമ്പൻ , നാസർ പാണ്ടിക്കാട് യൂസുഫലി, നൗഷാദ് കൊല്ലം, ജോജു മാത്യു ,സതീഷ് കുമാർ, സിറാജ്, മനാഫ്, സൈമൺ സാമുവൽ , സവാദ് യൂസുഫ്, സബാഹുല്സലാം, തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ ശരീഫ്, ഫാസില ഭാനു, ആബിദ് കണ്ണൂർ, ബെൻസീറാ , ഫാദർ സേവ്യർ തോമസ്, കാവ്യ, തുടങ്ങിയവർ കൂടാതെ യുവകലാ കന്മാരായ സഞ്ജു- സിയാ തുടങ്ങിയവർ നയിച്ച സംഗീത നിശയും സഞ്ജു -സിയാ അവതരിപ്പിച്ച വ്യത്യസ്തമായ "വാട്ടർ ബാൻഡ്" എന്ന പ്രതേക പരിപാടിയും ശ്രദ്ധേയമായി. നാലു മണിക്കൂർ നേരം നീണ്ടു നിന്ന ഈ കലാ സാംസ്‌കാരിക മേള ഫുജൈറ യിലെ പ്രവാസി സമൂഹത്തിനു ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത് .

വിവിധ നറുക്കെടുപ്പിലായി കൈ നിറയെ സ്വർണ നാണയമടക്കമുള്ള സമ്മാനങ്ങളുമായാണ് സൗജന്യ പ്രവേശനമുണ്ടായിരുന്ന ഈ പരിപാടി കഴിഞ്ഞു നിറഞ്ഞ മനസ്സോടെ കാണികൾ മടങ്ങിയത്.

Advertisment