Advertisment

പ്രവാസി സ്നേഹം വെളിച്ചമാക്കി ഉമ്മർ വീണ്ടും ജീവിതത്തിന്റെ ഇരുട്ടിലേക്ക് മടങ്ങി

author-image
admin
New Update

കൽബ:  ദീർഘ കാലത്തെ പ്രവാസം പാലക്കാട് പുലാമന്തോൾ സ്വദേശി ഉമ്മറിന് സമ്മാനിച്ചത് അന്ധത എന്ന രോഗം ആയിരുന്നു. കുടുബത്തിലെ രണ്ടു അവിവാഹിതരായ സഹോദരിമാർക്കും ഇതേ അസുഖം ഉണ്ട്.

Advertisment

കൽബയിൽ വാട്ടർ ഡിസ്ട്രിബൂഷൻ കമ്പനിയിൽ ഡ്രൈവർ ആയും അതിനു ശേഷം ഒരു കടയിൽ സെയിൽസ്മാൻ ആയും ജോലി നോക്കിയിരുന്ന ഉമ്മറിനു കുറേശെ യായി കഴ്ച നഷ്ടപ്പെടുകയും പിന്നീട് പൂർണ്ണമായും ഇല്ലാതാകുകയും ചെയ്തതോടെ കുറച്ചു വർഷങ്ങൾക്കു മുൻപ് നാട്ടിലേക്കു പോയി. ചികിത്സ പലതും നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

publive-image

ഭാര്യയും നാലു മക്കളും അന്ധരായ രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന് ആകെ ഉണ്ടായിരുന്ന അത്താണി ഉമ്മറിന്റയ് വരുമാനവും നിലച്ചതോടെ ജീവിതം വഴിമുട്ടി . നാട്ടുകരുടെയും പഴയ പ്രവാസി സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹം പഴയ സുഹൃത്തുക്കളുമായുള്ള സൗഹൃദം പുതുക്കാൻ കൽബയിൽ വീണ്ടും എത്തി. ഇക്കാലമത്രയും പലരും അദ്ദേഹവുമായി ബന്ധപ്പെടുകയും കഴിയാവുന്ന ചെറിയ സഹായങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൽബ യിലെ അംഗീകൃത സാമൂഹ്യ സേവന സംഘനയായ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിലും അദ്ദേഹം എത്തിയിരുന്നു.

പ്രസിഡന്റ് എൻ എം അബ്ദൽ സമദ് , ജനറ സെക്രട്ടറി കെ സി അബൂബക്കർ , വി ഡി മുരളീധരൻ, ആന്റണി സി എക്സ് തുടങ്ങിയ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു . വിവരങ്ങൾ ചോദിച്ചറിഞ്ഞു.  സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ജീവിതത്തിൽ ഒരിക്കലും ഇങ്ങിനെയുള്ള ദൈവത്തിന്റെ പരീക്ഷണങ്ങൾ ആർക്കും വരാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. ഇദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തിന്റെ 00919846723292 എന്ന നാട്ടിലെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദുഖങ്ങളും മനസ്സിലൊതുക്കി അദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചു പോയി.

Advertisment