Advertisment

മസ്കറ്റ് ആര്‍ട്സിന്റെ പ്രവാസി കലാ പുരസ്കാരത്തിന് യു എ ഇയില്‍ നിന്ന് വക്കം ജയലാല്‍ അര്‍ഹനായി

author-image
ഗള്‍ഫ് ഡസ്ക്
New Update

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി യു എ ഇയിലെ പ്രത്യേകിച്ച് അബുദാബിയിലെ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വക്കം ജയലാല്‍.

Advertisment

വക്കം ഷക്കീര്‍ സംവിധാനം ചെയ്ത പ്രവാസി എന്ന നാടകം യു എ ഇയില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ച് ഒരു ചരിത്രമാക്കി മാറ്റാന്‍ കഴിഞ്ഞത് ജയലാല്‍ എന്ന നടന്റെ നാടക പ്രവര്‍ത്തനത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്.

publive-image

നാടകത്തെ പ്രാണവായുപോലെ കൊണ്ടു നടക്കുന്ന ജയലാല്‍ ഏതാനും സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. വിദേശത്തുള്ള മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനത്തുള്ള അബുദാബി മലയാളി സമാജത്തിന്റെ പ്രസിഡന്റായും ജന്രാല്‍ സെക്രട്ടറിയായും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് സാംസ്കാരിക രംഗത്ത് അദ്ദേഹം കാഴ്ച വച്ചത്.

വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന മലയാളി സമാജം നാടക മത്സരത്തെ പൂര്‍വ്വാധികം പ്രൌഡിയോടെയും ശോഭയോടെയും തിരിച്ചു കൊണ്ടുവരുവാനും അബുദാബിയിലെ നാടക പ്രേക്ഷകരുടെ ആസ്വാദന തലങ്ങളെ പുതിയ പുതിയ കാഴ്ച്ചയുടെ അനുഭവമാക്കി ഒരാഘോഷമാക്കി ഒരു വലിയ വിജയത്തിലെത്തിച്ചത് മലയാളി സമാജം പ്രസിഡന്റായി ജയലാല്‍ പ്രവര്‍ത്തിച്ച വര്‍ഷം തന്നെ ആയത് അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന്റെ മികവ് തന്നെയാണ്.

മഹത്വത്തിലേക്കുള്ള വഴി ഒറ്റയ്ക്ക് തുഴയേണ്ടതല്ലെന്നും പരസ്പരം കൂടിച്ചേരലിന്റെയും ആശയ വിനിമയത്തിന്റെയും പരിണിത തലത്തില്‍ നിന്നുണ്ടാകേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞ കലാസാംസ്കാരിക പ്രവര്‍ത്തകനാണ് വക്കം ജയലാല്‍.

സര്‍ഗ്ഗ വൈഭവവും മൂല്യബോധവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമയായ ജയലാല്‍ എന്തുകൊണ്ടും 'പ്രവാസി പുരസ്കാരം' അവാര്‍ഡിന് അര്‍ഹതയുള്ള വ്യക്തിയാണ്.

Advertisment