Advertisment

ഫോക്കസ് ഫെസ്റ്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

New Update
121kuwait

കുവൈറ്റ്: ഫോക്കസ്  കുവൈറ്റ് പതിനെഴാമത് വാർഷികാഘോഷം ഫോക്കസ് ഫെസ്റ്റ് 2023 പോസ്റ്റർ പ്രകാശനം പ്രസിഡന്റ് ജിജി മാത്യു  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു പ്രോഗ്രാം ജനറൽ കൺവീനർ രതീഷകുമാറിനു നൽകി പ്രകാശനം ചെയ്തു. 

Advertisment

ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ,  ട്രാഷറർ ജേക്കബ് ജോൺ , സെക്രെട്ടറി മനോജ്‌ കലാഭവൻ ജോയിന്റ് ട്രെഷറർ സജിമോൻ, ഫ്ലയർ ഡിസൈൻർ റെജി സാമുവൽ എന്നിവർ സന്നിഹിതരായിരുന്നു.

2023 ഡിസംബർ 1നു ഉച്ചക്ക് 2 മണി മുതൽ  അബ്ബാസിയ ഓക്സഫോഡ് പാകിസാൻ സ്കൂളിൽ നടക്കുന്ന ഫോക്കസ് ഫെസ്റ്റിൽ  സുപ്രസിദ്ധ പിന്നണി ഗായകരായ ശ്രീനാദ്, ലക്ഷ്മി ജയൻ എന്നിവർ പങ്കെടുക്കും.

കൂടാതെ കുവൈറ്റിലെ കലാകാരൻ മാരും ഫോക്കസ് ന്റെ മെമ്പേഴ്സ്ന്റെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Advertisment