Advertisment

കുവൈത്തില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

New Update
2kuwait

കുവൈറ്റ്: കുവൈത്തില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി സുരേഷ് സച്ചിദാനന്ദന്‍ ആണ് മരിച്ചത്. കുവൈത്തില്‍ കെ ഏര്‍ എച്ച് കമ്പനിയില്‍ മിലിട്ടറി ബേസില്‍ കരാര്‍ ജോലി ചെയ്തു വരികയായിരുന്നു .

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 12:30 മുതല്‍ 1.30 വരെ സബാ ഹോസ്പിറ്റല്‍  മോര്‍ച്ചറിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരത്തെ ജസീറ എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്.

Advertisment