Advertisment

മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ അഞ്ചാമത് ശാഖ ഖൈത്താനിൽ പ്രവർത്തനമാരംഭിച്ചു

New Update
kuwait

കുവൈറ്റ്: കുവൈറ്റിലെ ആതുര ശുശ്രൂഷാരംഗത്തെ സ്വകാര്യമേഖലയിലെ പ്രമുഖ ശ്രുംഖലയായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഖൈത്താനിലെ പുതിയ ശാഖ മെട്രോ ഖൈത്താന്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സൈ്വക ഉദ്ഘാടനം ചെയ്തു. ജനകീയ ആതുരാലയം എന്ന് അറിയപ്പെടുന്ന മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ 5മത്തെ ബ്രാഞ്ച് ആണിത്. 

Advertisment

ഉദ്ഘാടനത്തോട് അനുബന്ധിച്ചു 2023 ഡിസംബര്‍ 8 വരെയുള്ള മൂന്നു മാസം നീണ്ടു നില്‍ക്കുന്ന നിരവധി ഓഫറുകള്‍ മെട്രോ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടേഷന്‍ ഫീസ് ഒരു ദിനാര്‍ മാത്രമായിരിക്കുമെന്നും 16ഓളം ടെസ്റ്റുകള്‍ ഉള്‍പ്പെട്ട ഫുള്‍ ബോഡി ചെക്കപ്പ് 12 ദിനാര്‍ ആയിരിക്കുമെന്നും ലാബ് ഉള്‍പ്പെടെയുള്ള മറ്റു സര്‍വീസുകള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.

കാലത്ത് 7 മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കുന്ന ഖൈത്താന്‍ മെട്രോയില്‍ ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി, ഡെന്റല്‍, ജനറല്‍ മെഡിസിന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലാബ്,എക്‌സ്‌റേ, അള്‍ട്രാസൗണ്ട്, ഫാര്‍മസി എന്നീ സകാര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഇന്ത്യന്‍ സ്ഥാനപതിക്ക് പുറമെ കുവൈറ്റിലെ ബംഗ്ലാദേശ് സ്ഥാനപതി മേജര്‍ ജനറല്‍ മുഹമ്മദ് ആഷിക്കുസ്സമാന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ.വിനോദ് ഗെയ്ക്വാദ്, നേപ്പാള്‍ എംബസി കോണ്‍സുലര്‍ സുജനി റാണ, ശ്രീലങ്കന്‍ എംബസി ചീഫ് അബ്ദുല്‍ ഹലീം, ഫിലിപ്പിന്‍സ് എംബസി വൈസ് കോണ്‍സുലര്‍മാര്‍, മറ്റു രാജ്യങ്ങളുടെ ഡിപ്ലോമാറ്റുകള്‍, കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ഐബിപിസിയിലെ  പ്രമുഖര്‍, ബിസിനസ് സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മറ്റു പ്രമുഖര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വിക്തിത്വങ്ങള്‍ ചേര്‍ന്ന് ഒരുമിച്ചു റിബണ്‍ മുറിച്ചു ഉദ്ഘാടനം ചെയ്തതു ചടങ്ങിന് മാറ്റു കൂട്ടി.

മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍ ഡോ.ബിജി ബഷീര്‍,ഡയറക്ടര്‍മാരായ ഡോ.അദ്ബി അല്‍ ഷമ്മരി, ജാവേദ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Advertisment