Advertisment

വയനാട് മഹോത്സവം 2023 ഫ്ലെയർ പ്രാകാശനം നിർവഹിച്ചു

New Update
focus

കുവൈറ്റ്: കുവൈറ്റ് വയനാട് അസോസിയേഷൻ വയനാട് മഹോത്സവം 2023 ന്റെ ഫ്ലെയർ പ്രകാശന കർമ്മം നിർവഹിച്ചു.

Advertisment

ജലീബ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ രക്ഷാധികാരി ബാബുജി ബത്തേരി പ്രോഗ്രാം  ജനറൽ കൺവീനർ ജിനേഷ് ജോസിന് ഫ്ലെയർ കൈമാറികൊണ്ട് പ്രകാശനം കർമ്മം നിർവഹിച്ചു.

0focus

2023 നവംബർ 24ന് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കൈത്താൻ ഓഡിറ്റോറിയത്തിൽ വെച്ചു  പ്രശസ്ത പിന്നണി ഗായകരുടെ സംഗീത നിശയ്ക്കൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളിലൂടെ ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

അതോടൊപ്പം മഹോത്സവം റാഫിൾ കൂപ്പണിന്റ വിതരണോൽഘടനവും നിർവഹിച്ചു. റാഫിൾ കൂപ്പൺ കൺവീനർ ഷിബു മാത്യു,  വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടിക്കു ആദ്യവില്പന നടത്തി വിതരണം ആരംഭിച്ചു.

1focus

ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജിനേഷ് ജോസ്  അധ്യക്ഷത വഹിച്ചു. സംഘടന ജനറൽ സെക്രട്ടി ജിജിൽ മാത്യു സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ബ്ലെസൻ സാമുവൽ ആശംസ അറിയിക്കുകയും രക്ഷാധികാരി ബാബുജി ബത്തേരി സന്ദേശം നൽകുകയും ട്രഷർ അജേഷ് സെബാസ്റ്റിൻ നന്ദി പറയുകയും ചെയ്തു.വിവിധ പ്രോഗ്രാം കമ്മിറ്റികളുടെ കൺവീനർമാരും, കമ്മിറ്റി അംഗങ്ങളും, സംഘടന അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment