Advertisment

കെഫാക് ഇന്നൊവേറ്റിവ് സോക്കർ ലീഗ്: ബിഗ്‌ബോയ്സ്‌ എഫ് സി , സിൽവർ സ്റ്റാർസ് എസ് സി , ഫ്ളൈറ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം

New Update
010kuwait

കുവൈറ്റ്: കെഫാക് ഇന്നൊവേറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ  ബിഗ്‌ബോയ്സ്‌,  സിൽവർ സ്റ്റാർസ് എസ് സി, ഫ്ളൈറ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം.

Advertisment

ഇന്നലെ  മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ യങ് ഷൂട്ടേർസ് അബ്ബാസിയയെ ബിഗ്‌ബോയ്സ്‌ എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന്  പരാജയപ്പെടുത്തി.

ഫസൽ ബഷീർ ആണ് വിജയ ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ സിയസ്കോ - കുവൈത്ത് കേരളാ സ്റ്റാർസ് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും അതൊന്നും അവർക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

മൂന്നാം മത്സരത്തിൽ സിൽവർ സ്റ്റാർസ് എസ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി. സിൽവർ സ്റ്റാർസിന് വേണ്ടി യൂസഫ് ഷൈൻ , മുഹമ്മദ് നജീം എന്നിവർ ഓരോ ഗോളുകൾ നേടി.

കെഫാക് മുൻ പ്രസിഡന്റ് മുഹമ്മദ് ഷബീർ (എം ഡി അഡ്രസ് ഷോപ്പി )മുഖ്യ അതിഥി ആയിരുന്നു . ഗാലറിയെ ആവേശത്തിലാഴ്ത്തിയ അവസാന മത്സരത്തിൽ പൊരുതി കളിച്ച റൗദ എഫ് സിയെ ഒരു ഗോളിന് ഫ്ളൈറ്റേഴ്‌സ് എഫ് സി പരാജയപ്പെടുത്തി.  

മത്സരങ്ങളിലെ മികച്ച കളിക്കാരായി ഹസൻ (ബിഗ്‌ബോയ്സ്‌ എഫ് സി ) മുക്താർ (കുവൈത്ത് കേരളാ സ്റ്റാർസ് ) അഭിജിത്ത് (സിൽവർ സ്റ്റാർസ് എസ് സി ) നവീദ് മായിൻ (റൗദ എഫ് സി ) എന്നിവരെ തിരഞ്ഞെടുത്തു.

കെഫാക് ഭാരവാഹികളായ  മൻസൂർ കുന്നത്തേരി , ജോസ് കാർമെൻറ് , വൈസ് പ്രസിഡന്റ് ബിജു ജോണി, റോബർട്ട്‌, അബ്ദുൽ റഹിമാൻ , ഫൈസൽ ഇബ്രാഹിം നൗഫൽ എ വി, ഖമരുദ്ധിൻ,  ഷനോജ് ഗോപി, ഷാജു, ഷുഹൈബ്, റബീഷ്, നൗഷാദ് കെ സി, നാസർ, റിയാസ് ബാബു എന്നിവർ പങ്കെടുത്തു .

ഗ്രൂപ്പ് എയിലെ  മൽസരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.

Advertisment