Advertisment

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തടവുകാരി രക്ഷപ്പെട്ട സംഭവം: ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ച് കുവൈറ്റ്

New Update
escape

കുവൈറ്റ്: ചികിത്സയില്‍ കഴിയവെ കുവൈറ്റിലെ ആശുപത്രിയില്‍ നിന്നും തടവുകാരി രക്ഷപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍-ഖാലിദ്  അല്‍ സബാഹിന്റെ ഉത്തരവിനെ  തുടര്‍ന്ന് പഴുതടച്ച അന്വേഷണം ആരംഭിച്ച് അധികൃതര്‍. സംഭവത്തെ പറ്റി  അന്വേഷിക്കുന്നതിന് അടിയന്തര അന്വേഷണ സമിതി രൂപീകരിക്കും. 

രക്ഷപ്പെട്ട തടവുകാരിയ ഉടനടി കണ്ടെത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നു മന്ത്രി  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പെടെ   എല്ലാ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. 

ഇതിനു പുറമെ ഇവര്‍ രാജ്യം വിട്ടു പുറത്തേക്ക് പോകുന്നത് തടയുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദേശിച്ചു.  ഇവരെ കണ്ടെത്തുന്നവര്‍ 112 എന്ന നമ്പറില്‍ വിളിച്ചു വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Advertisment