Advertisment

മൂല്യമുള്ള തലമുറക്ക് ധാർമിക വിദ്യാഭ്യാസം അനിവാര്യം; ‌ഡോ അമീർ അഹമ്മദ്

New Update
kuwait

കുവൈത്ത്: ഭൗതിക ഉന്നത വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നല്‍കി,  ജീവിതം അത് മാത്രമാണെന്ന് ചിന്തിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ തിന്മകളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ: അമീര്‍ അഹമ്മദ്.

Advertisment

നമ്മുടെ ജന സംഖ്യയില്‍ നല്ലൊരു ശതമാനം ഈ ചിന്തക്ക് അടിമപ്പെട്ട്,  സാമ്പത്തിക വരുമാന മാര്‍ഗ്ഗം മാത്രമായി വിദ്യാഭ്യാസത്തെ കാണുന്ന ദയനീയ കാഴ്ചയാണ് എവിടെയും. എന്നാല്‍ മത കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കുന്നതിലൂടെ മാത്രമേ മൂല്യബോധമുള്ള സമൂഹ സൃഷ്ടി സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. 

കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റര്‍, അബ്ബാസിയ ഇസ്ലാഹി മദ്രസയുടെ ഒറിയന്റെഷന്‍ ഡേ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. 

പുതിയ അധ്യയന വര്‍ഷത്തെ പുസ്തക വിതരണോത്ഘാടനം കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റര്‍  ക്രിയേറ്റിവിറ്റി സെക്രട്ടറി മെഹബൂബ് കാപ്പാട്, രക്ഷിതാവ് അനസ് കോഴിക്കോടിന് നല്‍കി നിര്‍വഹിച്ചു. 

അബ്ബാസിയ്യ മദ്രസ്സ പി ടി എ വൈസ് പ്രസിഡന്റ് നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചു. 

പ്രധാന അധ്യാപകന്‍ ഷമീര്‍ മദനി,  അധ്യാപകന്‍ നൗഫല്‍ സ്വലാഹി എന്നിവര്‍ ക്ളാസ്ടുത്തു. 

കെ.കെ.ഐ.സി കേന്ദ്ര പി ആര്‍ സെക്രട്ടറി എന്‍.കെ. അബ്ദുസ്സലാം,  അബ്ബാസിയ  സോണ്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് നരക്കോട് എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി.

സ്റ്റാഫ് സെക്രട്ടറി യാസിര്‍ അന്‍സാരി,  ഇസ്ഹാഖ് സ്വലാഹി, ശാഹുല്‍ ഈരാറ്റുപേട്ട,  ഫൈറൂസ്,  അബ്ദുല്‍ ബായിസ്,. ഫഹദ്,  റമീസ്,  റഷീദ് കണ്ണൂര്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. 

കെ. കെ. ഐ.സി ജനറല്‍ സെക്രട്ടറി സുനാഷ് ഷുക്കൂര്‍,  മദ്രസ്സ പി ടി എ ഭാരവാഹി അഡ്വാക്കറ്റ് അഫ്ത്താക്ക് എന്നിവര്‍ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. 

സോണ്‍ വാദ്യാഭ്യാസ സെക്രട്ടറി അസ്ലം ആലപ്പുഴ സ്വാഗതവും,. നൗഫല്‍ സ്വലാഹി നന്ദിയും പറഞ്ഞു.

Advertisment