Advertisment

ട്രാക്ക് ദിമിത്ര ഡി അൽവിസിന് സ്വീകരണം നൽകി

New Update
kuwait

കുവൈത്ത്: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി കുവൈത്ത് ശ്രീലങ്കൻ എയർ ലൈൻസിൽ പുതിയതായി ചുമതല ഏറ്റ കൺട്രി മാനേജർ ദിമിത്ര.ഡി.അൽവിസിന് സ്വീകരണം നൽകി.

Advertisment

മറുപടി പ്രസംഗത്തിൽ അദ്ദേഹം ട്രാക്കിന്റെ  പ്രവർത്തനങ്ങൾക്ക് ശ്രീലങ്കൻ എയർ ലൈൻസിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന്  ഉറപ്പുനൽകി.  അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

ട്രാക്ക് ചെയർമാൻ പി.ജി.ബിനു , ട്രാക്ക് വനിത വേദി പ്രസിഡൻറ് പ്രിയ രാജ് എന്നിവർ സംസാരിച്ചു. 

ചെയർമാൻ പി.ജി.ബിനു ദിമിത്ര.ഡി.അൽവിസിനെ  പൊന്നാട അണിയിച്ച്  വേദിയിലേക്ക് ക്ഷണിച്ചു.

പ്രസിഡൻറ് എം.എ.നിസ്സാം സ്നേഹോപഹാരം നൽകി.

ശ്രീലങ്കൻ എയർ ലൈൻസ് സെയിൽസ് മാനേജർ അനീഷ് കൃഷ്ണൻ, സെയിൽസ് എക്സിക്യൂട്ടീവ് വർഗീസ്, ട്രാക്ക് വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്,സെക്രട്ടറി വി.ആർ.വിജിത്ത്, ജോ.ട്രഷറർ കൃഷ്ണ രാജ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത്.എം.ജി,കെ.ഒ.അരുൺ കുമാർ, പ്രശാന്ത്.എസ്,റോബർട്ട് രത്നരാജ്, രഞ്ജിത്ത് ജോണി, വനിത വേദി വൈസ് പ്രസിഡൻറ്  ശ്രീലത സുരേഷ്,സെക്രട്ടറി അനു അയ്യപ്പൻ, ട്രഷറർ ഷിനി റോബർട്ട്, ജോ.ട്രഷറർ അശ്വതി.എ.ആർ,ആർട്സ് സെക്രട്ടറി ജിൻസി ലതീഷ്  എന്നിവർ സംബന്ധിച്ചു. 

ട്രാക്ക് ആക്ടിംങ് ജനറൽ സെക്രട്ടറി ആഷ്ലി ജോസഫ് സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു.

Advertisment