Advertisment

എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴിന്

New Update
888qatar

ദോഹ:എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴു വെള്ളി രാവിലെ എട്ടു മണി മുതൽ രാത്രി ഒമ്പതു മുപ്പത്‌ വരെ ആസ്പയർ സ്പോർട്സ് സിറ്റിയിലുള്ള ലേഡീസ് സ്പോർട്സ് ഹാളിൽ വച്ച് നടക്കും. സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

Advertisment

നാല് സെഷനുകളായാണ് സമ്മേളനം നടക്കുക. രാവിലെ നടക്കുന്ന ഉദ്‌ഘാടന സെഷനിൽ ഡോ . ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന  സദസ്സുമായി സംവദിക്കും. ഉച്ച ഭക്ഷണത്തിനു ശേഷമാണ് കുടുംബ സെഷൻ നടക്കുക.

കുടുംബ സെഷനിൽ പി എം എ ഗഫൂർ, ഡോ. അജു എബ്രഹാം എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന മാധ്യമ സെമിനാറിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ ചെയർമാൻ ഷറഫ്‌ പി ഹമീദ്‌ അധ്യക്ഷത വഹിക്കും.

qatar

കെ. മുരളീധരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, ആലങ്കോട് ലീലാകൃഷ്ണൻ, ബിഷപ്പ് ഡോ.ഗീ വർഗീസ് മാർ കൂറിലോസ്, ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഡോ. മല്ലിക എം ജി  എന്നിവർ സംസാരിക്കും.

'കാത്തു വെക്കാം സൗഹൃദ തീരം' എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പ്രഭാഷണങ്ങളുമാണ്  സമ്മേളനത്തിൽ നടക്കുക.  

മത-പ്രാദേശിക-രാഷ്ട്രീയ പരിഗണകൾക്കതീതമായി എല്ലാ തരം  വിഭാഗീയതകളും മാറ്റി വെച്ച് കൊണ്ട് മനുഷ്യർ ഒത്തൊരുമിച്ചു ജീവിക്കുന്ന പ്രദേശം എന്ന പാരമ്പര്യം കേരളത്തിലെ ജനങ്ങൾ നിലനിർത്തണം എന്ന ഓർമ്മപ്പെടുത്തലുമായി 1999 ൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ മുന്നോട്ട്‌ വെച്ച ആശയമാണ് ഖത്തർ മലയാളി സമ്മേളനം.തുടർന്ന് ദോഹയിലെ മുഴുവൻ മലയാളി സംഘടനകളും ഇത്‌ ഏറ്റെടുക്കുകയായിരുന്നു.

44qatar

എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി 'ഐക്യ കേരളത്തിന്റെ അറുപത്തി ഏഴു വർഷങ്ങൾ', സ്ത്രീ പ്രവാസം - കയ്പ്പും മധുരവും' എന്നീ വിഷയങ്ങളിൽ ചർച്ചാ സദസ്സുകൾ സംഘടിപ്പിച്ചു. അതോടൊപ്പം കലാ - കായിക - സാഹിത്യ മത്സരങ്ങൾ, കുട്ടികൾക്ക് വേണ്ടി ചിത്ര രചനാ മത്സരങ്ങൾ, 'ബോധനീയ 2023' എന്ന പേരിൽ ആരോഗ്യ ബോധവത്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കുകയുണ്ടായി.  

പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഷറഫ്‌ പി ഹമീദ്‌,ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ,മുഖ്യ രക്ഷാധികാരി എ പി മണികൺഠൻ, ഉപദേശക സമിതി ചെയർമാൻ എബ്രഹാം ജോസഫ്‌, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ്‌ സിയാദ്‌,ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട്‌ കെ എൻ സുലൈമാൻ മദനി,ജനറൽ സെക്രട്ടറി റഷീദലി വി പി എന്നിവർ പങ്കെടുത്തു.

777qatar

സിറ്റി എക്സ്ചേഞ്ച്‌ മുഖ്യ പ്രായോജകരായ മലയാളി സമ്മേളനത്തിൽ മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്സ്‌,വെൽകെയർ ഫാർമസി,അമേരിക്കൻ ഹോസ്പിറ്റൽ ആൻഡ്‌ ക്ലിനിക്ക്‌ എന്നിവർ പ്ലാറ്റിനം സ്പോൺസർമാരാണ്.

സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്.  പ്രവേശനം സൗജന്യമായിരിക്കും. 

സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://tinyurl.com/qmc2023

G

qatar

Advertisment