Advertisment

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിലെ വിജയത്തിൽ യു ഡി എഫ് ജിദ്ദ റീജ്യണൽ കമ്മിറ്റി ഷറഫിയ്യയിൽ മധുരം വിതരണം ചെയ്തു

New Update
saudi

ജിദ്ദ: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ്ഫിനുണ്ടായ ചരിത്ര വിജയം ജിദ്ദ റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ജിദ്ദയിലെ ഷറഫിയ്യയിൽ മധുരം വിതരണം ചെയ്തു ആഘോഷിച്ചു.

Advertisment

കേരള രാഷ്ട്രീയതിൽ പകരക്കാരനില്ലാത്ത ജനനായകൻ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും ജീവതകാലത്തും മരണ ശേഷവും വേട്ടയാടിയ സിപിഎമ്മിനും ജനവിരുദ്ധ സർക്കാരിനും പുതുപ്പള്ളി ജനത നൽകിയ ഇരുട്ടടിയാണ് റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള യുഡിഎഫിന്റെ വിജയം .

8000saudi

ഒ ഐ സി സി റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂരിന്റേയും ഗ്ലോബൽ കമ്മിറ്റി അംഗവും സേവന കേന്ദ്ര കൺവീനറുമായ അലി തേക്കുതോടിന്റെയും നേതൃത്വത്തിൽ നടന്ന വിജയാഘോഷത്തിൽ നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, ഗ്ലോബൽ കമ്മിറ്റി അംഗം  മുജീബ്‌ മൂത്തേടത്ത് അനിൽ കുമാർ പത്തനംതിട്ട, അഷ്‌റഫ് കൂരിയാട് ,സിദ്ദീഖ് പുല്ലങ്കോട് ,അനിൽ കുമാർ കണ്ണൂർ, രാധാകൃഷ്ണൻ കാവുമ്പായി, മനോജ് മാത്യു ,നസീർ ,ഉസ്മാൻ കുണ്ടുകാവിൽ ,ജംഷീർ ഹംസ , പ്രവീൺ എടക്കാട്, ഫസലുള്ള വെള്ളുവമ്പാലി, അയ്യൂബ് പന്തളം, അസ്ഹാബ്, അബ്ദുൽ ഖാദർ തൃശൂർ, ഷറഫ് പത്തനംതിട്ട, സൈമൺ പത്തനംതിട്ട, സുജു രാജു  കുമ്പഴ, സഫീർ അലി, സാബിർ ,നവാസ് ചിറ്റാർ, അലൻ, എബി കെ ചെറിയാൻ, ലിജോ, റാഫി ചിറ്റാർ, സാബു ഇടിക്കുള , മൊയ്‌ദീൻ ചിറ്റാർ, അബ്ദുൽ വഹാബ് പെരിന്തൽമണ്ണ , അനസ് എ ടി, സക്കീർ മൂത്തേടത് , റഫീഖ് മണ്ണാർക്കാട്  തുടങ്ങിയവർ പങ്കെടുത്തു.

Advertisment