Advertisment

എസ് എം സി എ കുവൈറ്റ് അബ്ബാസിയ ഏരിയ, സോണ്‍ രണ്ടിന്റെ നേതൃത്വത്തില്‍ 'സോണോണം 2K23' ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു

New Update
kuwait

കുവൈറ്റ്: എസ് എം സി എ  കുവൈറ്റ് - അബ്ബാസിയ ഏരിയ, സോണ്‍ രണ്ടിന്റെ നേതൃത്വത്തില്‍ 'സോണോണം 2K23' ഓണാഘോഷം കെങ്കേമമായി ഓഗസ്റ്റ് 8 നു വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട്  4 മണി വരെ അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയിതില്‍ വെച്ച് ആഘോഷിച്ചു .

Advertisment

00onam

പകിട്ടാര്‍ന്ന പൂക്കളങ്ങവും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന  ചിങ്ങപ്പുലരിയില്‍ കടന്നുപോയ പഴയകാലം ഓര്‍മ്മിപ്പിക്കുവാനായി പൂവിളിയും പുലികളിയും ഊഞ്ഞാല്‍ ആട്ടവും പാട്ടും നൃത്തവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി ഈ  വര്‍ഷത്തെ ഓണം വര്‍ണാഭമായി  ആഘോഷിക്കുകയുണ്ടായി.

അബ്ബാസിയ സൈന്റ് ഡാനിയേല്‍ കംബോണി ഇടവക വൈദീകര്‍ ആയ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍, ഫാ. ശ്രുതിന്‍ ദേവസ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

onnm

പൂക്കളവും പൂവിളികളും മാവേലിയും പുലിക്കളിയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആട്ടവും പാട്ടും നാടന്‍ കവിതകളും   ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുകയുണ്ടായി.  കേരളത്തിന്റെ തനതായ വഞ്ചിപ്പാട്ടും, ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി.

oannaam

പ്രോഗ്രാം കണ്‍വീനര്‍ മോനിച്ചന്‍ ജോസഫ്, സോണല്‍ കണ്‍വീനര്‍ രാജന്‍ ചാക്കോ, സോണല്‍ സെക്രട്ടറി ബിന്‍സണ്‍ ജോസഫ്, സോണല്‍ ട്രെഷറര്‍ ഡെന്നിസ് ജോയ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.സോണ്‍ രണ്ടിന്റെ കുടുംബാംഗങ്ങളും, എസ് എം സി എ കേന്ദ്ര, ഏരിയ, മറ്റു സോണല്‍ ഭാരവാഹികള്‍ എന്നിവര്‍ ഓണാഘോഷത്തില്‍ സംബന്ധിച്ചു.

Advertisment