Advertisment

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വാർഷിക പൊതുയോഗം

New Update

സ്വിറ്റ്സര്‍ലന്‍ഡ്:  സ്വിറ്റ്സർലൻഡിലെ മുൻനിര മലയാളി സംഘടനകളിൽ ഒന്നായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഡിസംബർ മാസം ഒൻപതാം തീയതി സൂറിച്ചിൽ വച്ച് പ്രസിഡന്റ് പ്രിൻസ് കട്ട്രുകുടിയിലിന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം കൂടി. ഇൗ യോഗത്തിൽവച്ച് സംഘടനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളെ പൊതുയോഗം വിലയിരുത്തി.

Advertisment

publive-image

തുടർന്ന് സംഘടനയെ അടുത്ത രണ്ടുവർഷം (2018 - 2019) നയിക്കാൻ കഴിവുറ്റ സാരഥികളെ തെരഞ്ഞെടുക്കുന്നതിൻെറ ഭാഗമായി പ്രെസിഡിങ് ഓഫീസർ ആയി ബേബി തടത്തിലിനെയും സഹായി ആയി ജോർജ് ദേവസ്യായെയും യോഗം ചുമതലപ്പെടുത്തി.

ബിന്നി വെങ്ങപ്പള്ളിൽ പ്രസിഡന്റ് ആയും ടോമി വിരുത്തിയേൽ ജനറൽ സെക്രട്ടറി ആയും ജോയ് തടത്തിൽ ട്രീസറെർ ആയും യോഗം ഏകഖന്റെന തെരഞ്ഞെടുത്തു. വനിതകളുടെ പ്രതിനിത്യം ഉൾപെടുത്തി 14 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.

പുതിയതായി സംഘടനയെ നയിക്കാൻ അധികാരമേറ്റ പ്രസിഡന്റ് ബിന്നി വെങ്ങപ്പള്ളിൽ വാർഷിക പൊതുയോഗത്തിനു നന്ദി അറിയിച്ചു. സംഘടനയെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കാൻ എല്ലാ അംഗങ്ങളുടെയും സഹായസഹകരണങ്ങൾ അഭ്യര്‍ഥിച്ചു.

Advertisment