Advertisment

ഭരണഘടന ശില്പികൾ നൽകിയ ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നു: ഒഐസിസി.

New Update
2

മനാമ : പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവും, ഡോക്ടർ ബി ആർ അംബേദ്കറും മറ്റ് ഭരണഘടന ശില്പികളും രാജ്യത്തിന്റെ ഭാവിക്കും, നിലനിൽപിനും, ജനങ്ങൾ തമ്മിൽ സൗഹാർദ്ധപരമായ സാഹചര്യത്തിൽ ജീവിക്കുന്നതിനും വേണ്ടി ഉണ്ടാക്കിയ ഭരണഘടന ഇന്ന് വെല്ലുവിളികളെ നേരിടുവാണെന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

Advertisment

ഭരണഘടന ശില്പികൾ വിഭാവനം ചെയ്ത ഇന്ത്യയിൽനിന്ന് നമ്മളെ ഭരണകർത്താക്കൾ അകറ്റുന്ന സമീപനമാണ് രാജ്യത്ത് സംജാതമായിക്കൊണ്ട് ഇരിക്കുന്നത്. ഇതിന് മാറ്റം സംഭവിക്കണം എങ്കിൽ രാജ്യത്തു മതേതര - ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് അധികാരത്തിൽ വരണം എന്നും നേതാക്കൾ അഭിപ്രായപെട്ടു. 

സീറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു, ഒഐസിസി ഗ്ലോബൽ ജനറൽസെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.

ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റ്‌ ജവാദ് വക്കം,പ്രദീപ്‌ മേപ്പയൂർ, രജിത് മൊട്ടപ്പാറ ജില്ലാ പ്രസിഡന്റ്‌മാരായ പി ടി ജോസഫ്, സൽമാനുൽ ഫാരിസ്, സന്തോഷ്‌ നായർ, അലക്സ്‌ മഠത്തിൽ,സാമൂഹ്യ പ്രവർത്തകൻ ഹാരിസ് പഴയങ്ങാടി എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. 

ഒഐസിസി നേതാക്കളായ അഡ്വ. ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, വിഷ്ണു കലഞ്ഞൂർ, സുനിൽ ചെറിയാൻ, നെൽസൺ വർഗീസ്, രഞ്ചൻ കേച്ചേരി, ജോയ് ചുനക്കര, ഷിബു ബഷീർ, ശ്രീജിത് പാനായി, ബൈജു ചെന്നിത്തല, നിജിൽ രമേശ്‌ എന്നിവർ നേതൃത്വം നൽകി.

 

 

Advertisment