Advertisment

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ്, 24 എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

New Update
icfs sneha.jpg



മനാമ : കെ സിറ്റി ബിസിനസ്‌ ഹാളിൽ വെള്ളിയാഴ്ച്ച  നടന്ന  പ്രോഗ്രാമിൽ BKCK വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു. 42 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ അംഗം അഷ്‌റഫ്‌. വി യെ മൊമെന്റോ നൽകി ആദരിച്ചു.

സാമൂഹ്യ സേവന മേഖലയിലെ പ്രവർത്തനങ്ങൾ കണക്കാക്കി മൂസക്കുട്ടി ഹാജി എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വേണ്ടി സൈനുദ്ധീൻ കണ്ടിക്കലിൽ നിന്ന് ആദരം ഏറ്റുവാങ്ങി. റമദാൻ മെഗാ ക്വിസിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച സ്നേഹ സംഗമത്തിന് റെയീസ് എം ഇ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനൂദ്ധീൻ കണ്ടിക്കൽ അൻസാരി,മഷൂദ് ,നൗഷാദ് കണ്ടിക്കൽ,റംഷി‌,റഫ്സി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നസീർ പി കെ  സ്റ്റേജ് പരിപാടികൾ നിയന്ത്രിച്ചു.

സിദ്ദിഖ്‌ നന്ദി പറഞ്ഞു

Advertisment