Advertisment

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തില്‍ കുഴിമറ്റവും പുതുപ്പള്ളിയും ജേതാക്കൾ

New Update
bknbf bahrain

ബഹ്റൈന്‍: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ആദ്യ മത്സരത്തിൽ കെഎൻബിഎ കുഴിമറ്റം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തിൽ പുതുപ്പള്ളി ടീം കെഎൻബിഎ ചിങ്ങവനത്തിനെയും പരാജയപ്പെടുത്തി.

Advertisment

ബികെഎന്‍ബിഎഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ഉത്ഘടന സമ്മേളനത്തിൽ ഐ.സി.ആർ.എഫ്. ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. എൻവയോൻമെന്റൽ അഡ്വക്കറ്റ് കെയ് മെയ്‌തിങ് ടൂർണമെന്റ് പതാക ഉയർത്തി.

പഴയകാല നാടൻ പന്ത് കളി പ്രതിഭ കെ.ഇ. ഈശോ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, വേൾഡ് മലയാളി കൗൺസിൽ ട്രഷറർ തോമസ് ഫിലിപ്പ്, ബികെഎൻബിഎഫ് രക്ഷധികാരി റെജി കുരുവിള, കെഎൻബിഎ പ്രസിഡന്റ് മോബി കുര്യക്കോസ്, ബികെഎൻബിഎഫ്.സെക്രട്ടറി മനോഷ് കോര, സാജൻ തോമസ് എന്നിവർ എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു. 

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ മണർകാട് ടീം കെഎന്‍ബിഎ കുഴിമറ്റത്തിനെയും, രണ്ടാം മത്സരത്തിൽ മീനടം ടീം പുതുപ്പള്ളി ടീമിനെയും നേരിടും.

Advertisment